കേരളം

വാ​ൽ​പാ​റ​യി​ൽ ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി കു​ഴി​യി​ലേ​ക്ക് മറിഞ്ഞു; 27പേ​ർ​ക്ക് പ​രി​ക്ക്, 14 പേരുടെ നില ഗുരുതരം

വാ​ൽ​പാ​റ : ത​മി​ഴ്നാ​ട് വാ​ൽ​പാ​റ​യി​ൽ ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി കു​ഴി​യി​ലേ​ക്ക് വീ​ണ് അ​പ​ക​ടം. ഹെയർപിൻ തിരിയുമ്പോഴാണ് നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിഞ്ഞത്. 27പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ 14പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

തി​രു​പ്പൂ​രി​ൽ നി​ന്നും വാ​ൽ​പാ​റ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ​ർ​ക്കാ​ർ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബ​സ് 10 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ വാ​ൽ​പാ​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 60 ഓളം പേർ വാഹനത്തിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരിൽ മലയാളികൾ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button