പാകിസ്താനില്‍നിന്ന് ബലൂചിസ്താന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്താൻ

ബലൂചിസ്താന്‍ : പാകിസ്താനില്‍നിന്ന് ബലൂചിസ്താന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂച് പ്രതിനിധി മിര്‍ യാര് ബലൂച്. പതിറ്റാണ്ടുകള്‍നീണ്ട അടിച്ചമര്‍ത്തലുകളും അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് മിര്‍ യാര് ബുധനാഴ്ച സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ‘എക്സി’ല്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. ബലൂചിസ്താന്‍ തങ്ങളുടെ ‘ദേശീയ വിധി’ പുറപ്പെടുവിച്ചെന്നും ഇനി ലോകത്തിന് മൗനമാചരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബലൂചിസ്താന്റെ സ്വാതന്ത്ര്യത്തിന് ഇന്ത്യയുടെയും ആഗോളസമൂഹത്തിന്റെയും അംഗീകാരവും പിന്തുണയും ആവശ്യപ്പെടുകയും ചെയ്തു. ബലൂചിസ്താനിലെ ജനങ്ങളെ ‘പാകിസ്താന്റെ സ്വന്തം ജനത’ എന്ന് വിശേഷിപ്പിക്കുന്നത് ഇന്ത്യയിലെ ജനങ്ങളും മാധ്യമങ്ങളും യുട്യൂബര്‍മാരും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
പാക് അധീന കശ്മീര്‍ തിരികെ ലഭിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച മിര്‍ യാര് മേഖല വിട്ടുപോകാന്‍ പാകിസ്താനില്‍ സമ്മര്‍ദം ചെലുത്താന്‍ അന്താരാഷ്ട്ര സമൂഹത്തോടാവശ്യപ്പെട്ടു. പാകിസ്താന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയാണ് ബലൂചികള്‍ക്ക് ഭൂരിപക്ഷമുള്ള ബലൂചിസ്താന്‍.