അന്തർദേശീയം

ഇംഗ്ലണ്ടിലെ ഡാർട്ട്മൂറിൽ കാട്ടുതീ; 12,500 ഏക്കർ കത്തി നശിച്ചു

ലണ്ടൻ : ഡാർട്ട്മൂറിൽ കാട്ടുതീയെ തുടർന്ന് വൻ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം 12,500 ഏക്കർ കാട് കത്തി നശിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഞായറാഴ്ച ആരംഭിച്ച തീപിടുത്തം നിയന്ത്രണ വിധേയമാക്കാനുള്ള കഠിന പരിശ്രമം ഇപ്പോഴും നടത്തി വരുകയാണ്.

ഏകദേശം 50 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ച കാട്ടുതീയിൽ പരുക്കുകളോ കാണാതായതോ സംബന്ധിച്ച ആശങ്കകൾ ഒന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണങ്ങളെ കുറിച്ച് ഫയർഫോഴ്സ് അന്വേഷിച്ചു വരുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരണ്ട കാലാവസ്ഥയും കാറ്റും കാട്ടുതീ പടർന്നു പിടിക്കാൻ കാരണമായി .തീപിടുത്തം ഉണ്ടായ സ്ഥലത്ത് റോഡ് ഗതാഗതം സാധ്യമല്ലാതിരുന്നത് ദൗത്യം ദുഷ്കരമാകുന്നതിന് കാരണമായി. ഡെവൺ ആൻഡ് കോൺവാൾ പോലീസ് പ്രദേശത്ത് സഞ്ചരിക്കുന്ന ആളുകൾക്ക് പുകയുടെ അളവ് വർദ്ധിക്കുന്നതിനെ കുറിച്ചും റോഡിലെ ദൃശ്യപരത കുറയാനുള്ള സാധ്യതയെ കുറിച്ചും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button