സ്പോർട്സ്

ഹാട്രിക്കിനൊപ്പം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ​ഗോളുകളും ഇനി ക്രിസ്റ്റ്യാനോയുടെ പേരിൽ

805 ഗോളുകള്‍ നേടിയ ഓസ്ട്രിയന്‍ ഇതിഹാസം ജോസെഫ് ബിക്കന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ തകര്‍ത്തത്


ഫുട്ബോളിൽ ക്ലബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ടോട്ടന്‍ഹാം ഹോട്‌സ്പറിനെതിരെ ഇന്ന് നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി മൂന്ന് ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടം കരസ്ഥമാക്കി.

ടോട്ടന്‍ഹാമിനെതിരെ റൊണാള്‍ഡോ നേടിയത് രാജ്യത്തിനും ക്ലബിനുമായുള്ള തന്റെ 805ആമെത്തെയും 806ആമെത്തെയും ഗോളുകളായിരുന്നു. 805 ഗോളുകള്‍ നേടിയ ഓസ്ട്രിയന്‍ ഇതിഹാസം ജോസെഫ് ബിക്കന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ തകര്‍ത്തത്.
പോര്‍ച്ചുഗീസ് ക്ലബായ സ്‌പോര്‍ട്ടിങ് സിപിയിലൂടെ കരിയര്‍ ആരംഭിച്ച റൊണാള്‍ഡോ തന്റെ ആദ്യ ക്ലബിന് വേണ്ടി അഞ്ച് ഗോളുകളാണ് സ്വന്തമാക്കിയത്. പിന്നീട്, 2003ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെത്തിയ പോര്‍ച്ചുഗീസ് താരം, ആറ് സീസണുകളിൽ നിന്ന് യുണൈറ്റഡിനായി 118 ​ഗോളുകളും നേടിയിരുന്നു.
യുണൈറ്റഡിൽ നിന്ന് 2009ല്‍ റയല്‍ മാഡ്രിഡിലേക്ക് പറന്നെത്തിയ റൊണാള്‍ഡോ ഒന്‍പത് സീസണുകളില്‍ നിന്നായി 450 ഗോളുകളാണ് സ്പാനിഷ് വമ്പന്മാര്‍ക്ക് വേണ്ടി അടിച്ചു കൂട്ടിയത്. 2018ല്‍ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്ക് പോയ റൊണാള്‍ഡോ ക്ലബിന് വേണ്ടി 134 മത്സരങ്ങളില്‍ നിന്ന് 101 ഗോളുകള്‍ നേടി. 2021/22 സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാള്‍ഡോ ഈ സീസണില്‍ 17 തവണയാണ് യുണൈറ്റഡ് ജേഴ്സിയിൽ ​ഗോൾ നേടിയത്.
മാത്രമല്ല പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടി 2003ല്‍ അരങ്ങേറ്റം കുറിച്ച താരം, 184 മത്സരങ്ങളില്‍ നിന്നായി 115 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകളുളള പുരുഷതാരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോക്ക് സ്വന്തമാണ്. ഇന്നലെ റൊണാൾഡോയുടെ ഹാട്രിക്ക് മികവിൽ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായി മാഞ്ചസ്റ്റ‍ർ യുണൈറ്റ‍ഡ് ടോട്ടൻഹാം യുണൈറ്റഡിനെ തകർത്തെറിഞ്ഞത്.

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്‌
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button