അന്തർദേശീയം

നൈജീരിയയില്‍ വെടിവെപ്പ് : 20 പേര്‍ കൊല്ലപ്പെട്ടു

അബൂജ : നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ സാംഫറയില്‍ ആയുധധാരികളുടെ വെടിയേറ്റ് 20 പേര്‍ കൊല്ലപ്പെട്ടു. സാംഫ്രയിലെ ഖനന ഗ്രാമത്തില്‍ നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിറ്റുമുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഈ മേഖലയിലെ കൊള്ളസംഘങ്ങള്‍ കൂട്ടക്കൊലകള്‍ക്കും തട്ടിക്കൊണ്ട് പോകലിനും പേര് കേട്ടവരാണ്.

നൈജീരിയയിലെ ധാതു സമ്പന്നമായ ഈ മേഖലയില്‍ നിരവധി സായുധ സംഘങ്ങള്‍ നേരത്തെയും ആക്രമണം നടത്തിയിട്ടുണ്ട്. അടിക്കടി ആക്രമണം നടക്കുന്നതിനാല്‍ തങ്ങള്‍ക്ക് സുരക്ഷ ജീവനക്കാരുടെ സഹായം ഉറപ്പാക്കണമെന്നും പ്രദേശവാസികള്‍ പറയുന്നു. ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടക്കുന്ന ഈ മേഖലയില്‍ നിന്ന് നിരവധി ആളുകളെ കാണാതായിട്ടുണ്ട്.

മാസങ്ങളായി മേഖലയില്‍ ഭീഷണി മുഴക്കുന്ന കുപ്രസിദ്ധ കൊള്ളക്കാരന്‍ ഡോഗോ ഡിഡയുടെ വിശ്വസ്തരാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button