മാൾട്ടാ വാർത്തകൾ
മെലിഹയിൽ ഭൂമികുലുക്കം ; മാൾട്ടീസ് ദ്വീപുകളിലുടനീളം ഭൂചലനം

മെലിഹയിൽ ഭൂമികുലുക്കം , മാൾട്ടീസ് ദ്വീപുകളിലുടനീളം ഭൂചലനം. വ്യാഴാഴ്ച രാത്രിയാണ് മാൾട്ടയെ പിടിച്ചുകുലുക്കിയ ഭൂകമ്പം ഉണ്ടായത്.
മാൾട്ട സർവകലാശാലയിലെ സീസ്മിക് മോണിറ്ററിംഗ് & റിസർച്ച് ഗ്രൂപ്പ് രാത്രി 11:57 ന് ഭൂകമ്പം രേഖപ്പെടുത്തി. ഭൂചലനം കുറച്ച് സെക്കൻഡുകൾ നീണ്ടുനിന്നു. നാശനഷ്ടങ്ങളോ പരിക്കുകളോ സംബന്ധിച്ച റിപ്പോർട്ടുകൾ പോലീസിനോ സിവിൽ പ്രൊട്ടക്ഷൻ വകുപ്പിനോ ലഭിച്ചിട്ടില്ലെന്ന് പോലീസ് വക്താവ് പറഞ്ഞു. വർഷങ്ങൾക്ക് ശേഷം മാൾട്ടയിൽ അനുഭവപ്പെട്ട ഭൂകമ്പത്തിന് ദ്വീപുകളിൽ ഒരു പ്രഭവകേന്ദ്രം ഉണ്ടാകുന്നത് .ഇറ്റലിയിലെ ഇൻസ്റ്റിറ്റ്യൂട്ടോ നാസിയോണേൽ ഡി ജിയോഫിസിക്ക ഇ വൾക്കനോളോജിയയുടെ റിപ്പോർട്ട് പ്രകാരം, 21 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.