റഷ്യക്കെതിരെ ഉപരോധം മുറുകുന്നു; എണ്ണ,വാതക ഇറക്കുമതിക്കും വിലക്ക് വീഴുമെന്ന് യൂറോപ്യന്‍ യൂണിയന്‍
2022 അവസാനത്തോടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തിവെക്കുമെന്നാണ് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
ബ്രസൽസ്: റഷ്യയില്‍ നിന്നുള്ള എണ്ണ, വാതക ഇറക്കുമതിക്കും വിലക്ക് വീഴുമെന്ന് മുന്നറിയിപ്പുമായി യൂറോപ്പ്യന്‍ യൂണിയന്‍. യുക്രെയ്ന്‍ ആക്രണത്തെ തുടര്‍ന്ന് റഷ്യക്കെതിരെ അന്താരാഷ്ട്രതലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധം കനക്കുന്നതിന്റെ സൂചന നല്കി യുഎസും യൂറോപ്യന്‍ യൂണിയനും രംഗത്ത്.അതിനിടെ റഷ്യയില്‍ നിന്ന് പവര്‍ ഇറക്കുമതി യുഎസ് നിര്‍ത്തിവെച്ചു.
2022 അവസാനത്തോടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തിവെക്കുമെന്നാണ് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഇതോടെ അന്തരാഷ്ട്രതലത്തില്‍ എണ്ണവില കുതിച്ചുയരുകയാണ്. നേരത്തെ റഷ്യയുടെ ആക്രമണത്തെ തുടര്‍ന്ന് മുപ്പതു ശതമാനം ഉയര്‍ന്ന എണ്ണവില ചൊവ്വാഴ്ച്ചയോടെ കുതിച്ചുയരുന്ന കാഴ്ച്ചയാണ് ഉണ്ടായത്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ. വിലക്കുകള്‍ എണ്ണ വില ഇനിയും ഉയരാന്‍ കാരണമായേക്കുമെന്ന് റഷ്യയും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
അതേസമയം മുന്നൂറോളം പ്രമുഖ അന്താരാഷ്ട്ര കമ്പനികളാണ് കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ മോസ്‌ക്കോയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്നാണ് യേല്‍സ്‌ക്കൂള്‍ ഓഫ് മാനേജ്‌മെന് അറിയിക്കുന്നത്. കൊക്കകോള, റോളക്‌സ്, മാക്കഡൊണാള്‍ഡ് ഉള്‍പ്പടെയുള്ള പ്രമുഖ അന്തരാഷ്ട്ര കമ്പനികളും റഷ്യയില്‍ പ്രവര്‍ത്തനം ഇതിനകം നിര്‍ത്തിവെച്ചു.
ഹോളിവുഡ് സ്റ്റുഡിയോകളായ വാള്‍ട്ട് ഡിസ്‌നി, പാരമൗണ്ട്പിക്‌ച്ചേഴ്‌സ്, സോണികോര്‍പ്പ് യൂണിവേഴ്‌സല്‍ പിക്‌ച്ചേഴ്‌സ് എന്നിവ റഷ്യയില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത് നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യകതമാക്കുന്നത്.
അതേസമയം യുക്രെയ്ന്‍ ആക്രമണത്തെ റഷ്യ വിശേഷിപ്പിക്കുന്നത് നവനാസി നേതാക്കന്‍മാരെ പുറത്താക്കാനുള്ള പ്രത്യേക സൈനിക നീക്കം മാത്രമായാണ്. ഉപരോധങ്ങള്‍ കനപ്പിക്കുമ്പോള്‍ തന്നെ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം യുറോപ്യന്‍യൂണിയനേയും യുഎസിനേയും വലിയ തോതില്‍ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്.
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: