യൂറോപ്യൻ യൂണിയൻ വാർത്തകൾ
വിദേശകാര്യമന്ത്രി ജയശങ്കറിനു നേരെ ലണ്ടനില്‍ ആക്രമണ ശ്രമം; പാഞ്ഞടുത്ത് ഖലിസ്ഥാന്‍ വിഘടനവാദികള്‍

ലണ്ടന്‍ : വിദേശകാര്യമന്ത്രി എസ് ജയശങ്കറിനു നേരെ ലണ്ടനില്‍ ആക്രമണശ്രമം. ലണ്ടനിലെ ചതം ഹൗസില്‍ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം. കാറില്‍ കയറാനെത്തിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് ഖാലിസ്ഥാന്‍ വിഘടനവാദികള്‍ മുദ്രാവാക്യം വിളികളുമായി പാഞ്ഞടുക്കുകയായിരുന്നു.
ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ തടഞ്ഞു. പ്രതിഷേധക്കാരിലൊരാള്‍ ജയശങ്കറുടെ വാഹനത്തിന് അടുത്തേക്ക് പാഞ്ഞടുക്കുകയും ഇന്ത്യന്‍ പതാക വലിച്ചു കീറുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
ലണ്ടൻ പൊലീസ് നോക്കിനിൽക്കെ, ജയശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികളാണ് പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. പ്രതിഷേധക്കാരെ ലണ്ടൻ പൊലീസ് മാറ്റിയതിന് പിന്നാലെ വിദേശകാര്യമന്ത്രി ജയശങ്കറുമായി വാഹനവ്യൂഹം കടന്നുപോയി.