മാൾട്ടാ വാർത്തകൾ
സെർവർ റൂമിൽ പുക : മാൾട്ടീസ് പാർലമെൻ്റ് മന്ദിരം ഒഴിപ്പിച്ചു

സെർവർ റൂമിൽ പുക കണ്ടെത്തിയതിനെ തുടർന്ന് പാർലമെൻ്റ് മന്ദിരം ഒഴിപ്പിച്ചു. സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെൻ്റ് സ്ഥലത്തുണ്ടായിരുന്നതായി പോലീസ് വക്താവ് പറഞ്ഞു. സെർവർ ഉപകരണങ്ങൾ പുക പുറത്തുവന്നതോടെ ഫയർ അലാം മുഴങ്ങിയെന്നും അതുകൊണ്ട് കെട്ടിടത്തിലുള്ള ആളുകളെ ഒഴിപ്പിക്കേണ്ടി വന്നതായും പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഏത് ഉപകരണമാണ് പുക പുറന്തള്ളുന്നതെന്ന് തിരിച്ചറിയാൻ സിപിഡി ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. അതുവരെ, പാർലമെൻ്റ് പ്രവർത്തകരോടും കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന എംപിമാരോടും പുറത്ത് തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.