അന്തർദേശീയം
വേൾഡ് റെസ്ലിങ് എന്റർടെയ്ൻമെന്റ് മുൻ സിഇഒ ലിൻഡ മക്മഹോണ്‍ യുഎസ് വിദ്യാഭ്യാസ സെക്രട്ടറി

വാഷിങ്ടൻ : യുഎസ് വിദ്യാഭ്യാസ സെക്രട്ടറിയായി വേൾഡ് റെസ്ലിങ് എന്റർടെയ്ൻമെന്റ് (ഡബ്ല്യുഡബ്ല്യുഇ) മുൻ സിഇഒ ലിൻഡ മക്മഹോണിനെ സെനറ്റ് നിയമിച്ചു.
കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാഴ്ചപ്പാടുകളെ അംഗീകരിച്ചുകൊണ്ടാണ് ലിൻഡ സെനറ്റ് കമ്മിറ്റിയോടു സംസാരിച്ചത്. കേന്ദ്രീകരണം വിദ്യാഭ്യാസത്തിനു ദോഷകരമാണെന്നും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു ധനസഹായം നൽകുക എന്നതുമാത്രമാണു പ്രതിവിധിയെന്നും ലിൻഡ പറഞ്ഞു.
വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകി വികേന്ദ്രീകരണം നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് പൊളിച്ചുമാറ്റുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.