മാൾട്ടാ വാർത്തകൾ
കീടനാശിനി സാന്നിധ്യം : ആലിബാബ ഹോൾ ഗ്രാമ്പുവിന് വിലക്ക്

കീടനാശിനിയുടെ സാന്നിധ്യം ഉള്ളതിനാൽ ആലിബാബ ഹോൾ ഗ്രാമ്പുവിന് വിലക്ക്.
ക്ലോർപൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യം ഉള്ളതിനാലാണ് അലിബാബ ഹോൾ ഗ്രാമ്പൂ കഴിക്കുന്നതിനെതിരെ പരിസ്ഥിതി ആരോഗ്യ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയത്. 50 ഗ്രാം, 250 ഗ്രാം, 750 ഗ്രാം ബാഗുകളിലാണ് ഉൾപ്പന്നം വരുന്നത്. 2026 ജൂലായ് ആണ് നിലവിലെ ബാച്ചിന്റെ എക്സ്പയറി ഡേറ്റ്.