കേരളം
ജോസ് കെ മാണിയുടെ മകള്‍ക്ക് പാമ്പുകടിയേറ്റു; മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

ആലപ്പുഴ : കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി എംപിയുടെ മകള്‍ പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ജോസ് കെ മാണിയുടെ മകള്‍ പ്രിയങ്ക (28)യാണ് പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്നത്.
അമ്മ നിഷ ജോസ് കെ മാണിയുടെ ആലപ്പുഴയിലെ വസതിയില്‍ വച്ച് ഇന്നലെ വൈകിട്ടാണ് പാമ്പുകടിയേറ്റത്. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. പ്രിയങ്കയെ കടിച്ച പാമ്പ് ഏതാണെന്നു വ്യക്തമായിട്ടില്ല. ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.