കേരളംമാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾ

കോവിഷീൽഡ് പൂർണ്ണവാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് ഇനി മുതൽ മാൾട്ടയിൽ കോറന്റേൻ വേണ്ട.

മാൾട്ടയിലെ പ്രവാസികൾക്ക് വലിയൊരു ആശ്വാസമാണ് ഗവൺമെന്റിന്റെ ഈ തീരുമാനം.

വലേറ്റ :ഇന്ന് അർദ്ധരാത്രി മുതൽ നാട്ടിൽ നിന്ന് മാൾട്ട യിലേക്ക് വരുന്ന ഇന്ത്യക്കാർക്ക് കോറന്റേൻ ആവശ്യമില്ല . ഗവൺമെൻറ് അംഗീകൃത കോവിഷീൽഡ് സർട്ടിഫിക്കറ്റും നെഗറ്റീവ് പി .സി . ആർ പേപ്പറും ഉണ്ടെങ്കിൽ കൊറേന്റൻ ആവശ്യമില്ല .
മാൾട്ടയിലേക്ക് വരുന്ന പ്രവാസികളുടെ ദീർഘനാളത്തെ ആവശ്യമാണ് ഒടുവിൽ മാൾട്ടിസ് ഗവൺമെൻറ് അംഗീകരിച്ചത് . ഇന്ത്യയുടെ കോവിഡ് ഷീൽഡ് ലോകാരോഗ്യ സംഘടന അംഗീകരിച്ച ആസ്ട്രേസി നിക്കയുടെ ഇന്ത്യൻ വകഭേദമാണ്. ഈ വിഷയത്തിൽ മാർട്ടീസ് സർക്കാരിൽ ഇന്ത്യൻ ഗവൺമെൻറ് നിരന്തരമായി സമ്മർദ്ദം ചെലുത്തിയിരുന്നു.മാൾട്ടയിലെ പ്രവാസി സംഘടനയായ യുവധാര സംസ്കാരിക വേദി ഈ വിഷയത്തിൽ ഇന്ത്യൻ ഗവൺമെന്റിനും കൂടാതെ മാൾട്ടീസ് ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ നേരിട്ട് ചെന്നും യുവധാര പ്രതിനിധികൾ നിവേദനം നൽകിയിരുന്നു. മാൾട്ടയിലെ പ്രവാസികൾക്ക് വലിയൊരു ആശ്വാസമാണ് ഗവൺമെന്റിന്റെ ഈ തീരുമാനം. ഇന്ന് പുലർച്ചെ മുതൽ വരുന്ന ഇന്ത്യക്കാർക്ക് കൊറന്റേൻ ഇല്ലാതെ മാൾട്ടയിൽ പ്രവേശിക്കാം.

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്‌
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button