മാൾട്ടാ വാർത്തകൾ
മൈഗ്രെഷൻ നയം: പബ്ലിക് ഹിയറിങ്ങിൽ ലഭിച്ചത് 300 നിർദേശങ്ങളെന്ന് പ്രധാനമന്ത്രി

മൈഗ്രെഷൻ നയത്തെ കുറിച്ചുള്ള പബ്ലിക് ഹിയറിങ്ങിൽ ലഭിച്ചത് 300 നിർദേശങ്ങളെന്ന് മാൾട്ടീസ് പ്രധാനമന്ത്രി റോബർട്ടോ അബേല. നിക്ഷേപകർക്കും തൊഴിൽ വിപണിക്കും ആവശ്യമായ വിഭവങ്ങൾ രാജ്യത്ത് ഉറപ്പുവരുത്തുന്നതിനൊപ്പം മാൾട്ടീസ് ജനതയുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ളതാകും നിർദിഷ്ട മൈഗ്രേഷൻ നയം. കൺസൾട്ടേഷൻ ഘട്ടം അവസാനിച്ചതിനാൽ, സർക്കാർ അന്തിമ നയ രൂപീകരണത്തിലേക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തൊഴിലില്ലായ്മ വർധിച്ചുകൊണ്ടിരുന്ന മുൻ സർക്കാരിൻ്റെ കാലത്ത് നിന്ന് തികച്ചും വ്യത്യസ്തമാണ് ഇപ്പോഴത്തെ സാഹചര്യം. വികസനവും വളർച്ചയും തടസ്സപ്പെടാതിരിക്കാനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടാനും ശ്രമിക്കുന്നതിനൊപ്പം വിദേശ തൊഴിലാളികളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും സർക്കാർ ഊന്നൽ നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.