പ്രസിഡന്റിന് വധഭീക്ഷണി; ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് പുറത്ത്
മനില : ഫിലിപ്പീൻസിൽ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിനെ കൊല്ലുമെന്നു പറഞ്ഞ വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടെർടിനെ ഇംപീച്ച് ചെയ്തു പുറത്താക്കി. ജനപ്രതിനിധിസഭയിൽ പ്രസിഡന്റ് കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് 215 അംഗങ്ങൾ വോട്ടു ചെയ്തു. മുൻ പ്രസിഡന്റ് റൊഡ്രീഗോ ഡ്യൂട്ടെർട്ടിന്റെ മകളാണ് സാറ.
പ്രസിഡന്റിനെ വധിക്കാൻ കൊലയാളിയെ നിയോഗിച്ചുവെന്ന ആരോപണത്തിലും വിദ്യാഭ്യാസ സെക്രട്ടറി ആയിരുന്നപ്പോൾ നടത്തിയ അഴിമതിയിലും സാറയെ സെനറ്റ് വിചാരണ ചെയ്യും. ഈ പാർലമെന്റിന്റെ അവസാന സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇംപീച്ച്മെന്റ് നടപടി. മേയിലാണ് പുതിയ പാർലമെന്റ് തിരഞ്ഞെടുപ്പ്.
പ്രസിഡന്റ് മാർക്കോസ് ജൂനിയറിനെയും ഭാര്യയെയും സ്പീക്കർ മാർട്ടിൻ റൊമുവാൽഡസിനെയും വധിക്കാൻ വാടകക്കൊലയാളിയെ നിയോഗിച്ചതായി സാറ കഴിഞ്ഞ നവംബർ 23ന് മാധ്യമസമ്മേളനത്തിലാണ് അറിയിച്ചത്. ഇതൊരു ഭീഷണിയല്ലെന്നും തന്റെ സുരക്ഷയിലുള്ള ആശങ്ക പ്രകടമാക്കിയതാണെന്നും അവർ പിന്നീട് പറഞ്ഞു