ഐഎസ്എല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ്സി ഹൈദരാബാദിനോട് പരാജയപ്പെട്ടതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫില്‍. നിര്‍ണായക മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി ഒന്നിനെതിരെ രണ്ട് ഗോളിനാണ് മുംബൈയെ തകര്‍ത്തത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരം കളിക്കാതെ തന്നെ സെമി ഉറപ്പാക്കുകയായിരുന്നു.
നിര്‍ണായക മത്സരത്തിന്റെ ആദ്യ പകുതിയിൽ ഹൈദരാബാദിന് മുന്നില്‍ ഒരു മികച്ച നീക്കം നടത്താൻ പോലും മുംബൈ സിറ്റിക്കായില്ല. ആദ്യപകുതിയിലായിരുന്നു ഹൈദരാബാദിന്‍റെ രണ്ട് ഗോളുകളും. 14-ാം മിനുറ്റില്‍ രോഹിത് ദാനുവിന്‍റെയും 41-ാം മിനുറ്റില്‍ ജോയലിന്‍റേയും ഗോളുകള്‍ മുംബൈയുടെ പ്രതീക്ഷയ്‌ക്ക് മങ്ങലേല്‍പിച്ചു. എന്നാല്‍ 76-ാം മിനുറ്റില്‍ ഫാളിന്‍റെ ഗോള്‍ മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും അവസാന 10 മിനുറ്റില്‍ ഒരു സമനില കണ്ടെത്താന്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്കായില്ല.
ഇതൊടെ 33 പോയിന്റുള്ള കേരളാ ബ്ലാസ്റ്റേഴ്സ് സെമിയിലേക്ക് കുതിക്കുകയായിരുന്നു. നിലവിൽ 40 പോയിന്‍റുമായി ജംഷ്‌ഡ്‌പൂര്‍ എഫ്‌സിയാണ് ഐഎസ്എല്‍ പോയിന്റ് പട്ടികയിൽ തലപ്പത്ത്. മുംബൈക്കെതിരെ ജയിച്ചതൊടെ ഹൈദരാബാദ് എഫ്‌സി 38 പോയിന്‍റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 37 പോയിന്‍റുള്ള എടികെ മോഹന്‍ ബഗാനാണ് മൂന്നാമത്. മുംബൈ തോറ്റതോടെ നാളെ നടക്കുന്ന എഫ്‌സി ഗോവ- കേരള ബ്ലാസ്റ്റേഴ്‌സ് മത്സര ഫലം നിര്‍ണായകമല്ലാതായി. അതേസമയം തിങ്കളാഴ്‌ച നടക്കുന്ന എടികെ മോഹന്‍ ബഗാന്‍- ജംഷഡ്‌പൂര്‍ എഫ്‌സി അവസാന പോരാട്ടം ഗ്രൂപ്പ് ചാമ്പ്യന്‍മാരെ തീരുമാനിക്കും.
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: