ബജറ്റ് ഫെബ്രുവരി ഏഴിന്; കരട് നിർദേശങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം : ബജറ്റിലെ കരട് നിർദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബജറ്റിൽ ഉൾപ്പെടുത്തേണ്ട എല്ലാ വകുപ്പുകളുടെയും കരടു നിർദേശങ്ങൾ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തു.
നിയമസഭാ സമ്മേളനത്തിൽ പരിഗണിക്കേണ്ട ബില്ലുകളുടെ കരടും ചർച്ച ചെയ്ത് അംഗീകരിച്ചു. ഫെബ്രുവരി ഏഴിനാണ് മന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നത്. 10 മുതല്‍ 12 വരെ ബജറ്റിലുള്ള പൊതു ചര്‍ച്ച നടക്കും.
നടപ്പു സാമ്പത്തിക വര്‍ഷത്തെ അവസാന ഉപധനാഭ്യര്‍ഥനകള്‍ 13നു പരിഗണിക്കും.14 മുതല്‍ മാര്‍ച്ച് രണ്ടു വരെ സഭ ചേരില്ല. ഇക്കാലയളവില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും.
മാര്‍ച്ച് നാല് മുതല്‍ 26 വരെ 2025-26 വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ സഭ ചര്‍ച്ച ചെയ്തു പാസാക്കും. മാര്‍ച്ച് 28ന് സഭ പിരിയും.