അന്തർദേശീയം

റഷ്യ യുക്രൈന്‍ സംഘര്‍ഷത്തില്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായി

സാധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക ഇടനാഴിയൊരുക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി


മോസ്‌കോ/കീവ്: യുക്രൈനും റഷ്യയും ഒരു ജനതയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. സുരക്ഷാ കൗണ്‍സിലുമായുള്ള യോഗത്തിലാണ് പുട്ടിന്റെ പരാമര്‍ശം. യുക്രൈനെതിരായ ആക്രമണത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ സൈനികര്‍ക്ക് വന്‍നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും പുട്ടിന്‍ പറഞ്ഞു.
അതിനിടെ, ബെലാറൂസ് അതിര്‍ത്തിയില്‍ നടന്ന റഷ്യ-യുക്രൈന്‍ രണ്ടാംവട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായി. സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ വഴിയൊരുക്കാനും മൂന്നാംവട്ട ചര്‍ച്ച നടത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
റഷ്യ അടിയന്തരമായി വെടിവയ്പ്പ് നിര്‍ത്തണമെന്ന് ചര്‍ച്ചയില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ ഉപദേഷ്ടാവ് ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്കായി സുരക്ഷിത പാത ഒരുക്കണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു.
എട്ടാം ദിനവും യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്നതിനിടെയാണ് ചര്‍ച്ച നടന്നത്. ബെലാറൂസ് അതിര്‍ത്തി നഗരമായ ഗോമലില്‍ വച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ഫെബ്രുവരി 28ന് ഒന്നാം ഘട്ട ചര്‍ച്ചകള്‍ നടന്നിരുന്നു.

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..

യുവധാര ന്യൂസ്‌

യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button