വലേറ്റയിലെ ഒരേയൊരു ഫോട്ടോസ്റ്റുഡിയോ അൻപതാം വർഷത്തിലേക്ക്
വലേറ്റയിലെ ഒരേയൊരു ഫോട്ടോ സ്റ്റുഡിയോ അൻപതാം വർഷത്തിലേക്ക്. ഡാർക്ക് റൂം ഫോട്ടോഗ്രാഫിയുടെ കാലത്ത് തുടങ്ങി ഡിജിറ്റൽ യുഗത്തിലേക്ക് എത്തിനിൽക്കുമ്പോഴും കൃത്യമായ ടെക്നോളജി അപ്ഡേഷനുകൾ നടത്താനാകുന്നതാണ് ഫോട്ടോസിറ്റിയെ അതിജീവനത്തിന് സഹായിക്കുന്നത്. പരമ്പരാഗത കടകളുടെ മുൻഭാഗങ്ങൾ ബാറുകൾക്കും റെസ്റ്റോറൻ്റുകൾക്കും വഴിമാറിയിരിക്കുന്ന ഒരു നഗരത്തിൽ, ഫോട്ടോസിറ്റി യഥാർത്ഥത്തിൽ ഇന്നും ഒരു അപവാദമായി തുടരുകയാണ്.
വാലറ്റയിൽ സൗത്ത് സ്ട്രീറ്റിലുള്ള ഫോട്ടോസിറ്റി 1974 ഡിസംബർ 22 മുതൽക്കാണ് സേവനം തുടങ്ങിയത്. രണ്ട് പ്രധാന ഘടകങ്ങളാണ് ഈ ശ്രദ്ധേയമായ ദീർഘായുസ്സിന് കാരണമായി സ്ഥാപകനായ മരിയോ മിൻ്റോഫ് പറയുന്നത്: ആളുകളോടുള്ള സ്നേഹവും മാറുന്ന പ്രവണതകളുമായും സാങ്കേതികവിദ്യകളുമായും പൊരുത്തപ്പെടാനുള്ള കഴിവും. ഡാർക്ക്റൂം ഫോട്ടോഗ്രാഫിയുടെ യുഗത്തിൽ ആരംഭിച്ചെങ്കിലും, 1990-കളിൽ അദ്ദേഹം മിനി-ലാബ് സംവിധാനത്തിലേക്ക് കാലാനുസൃതമായി ഫോട്ടോസിറ്റി മാറി. ഒരു മണിക്കൂറിനുള്ളിൽ ഫിലിം വികസിപ്പിക്കാനും പ്രിൻ്റുചെയ്യാനും ഉപഭോക്താക്കൾക്ക് കഴിഞ്ഞതോടെ അവർ സംതൃപ്തിയോടെ ഫോട്ടോസിറ്റിക്ക് ഒപ്പമുള്ള യാത്ര തുടർന്നു . 2000-ഓടെ ഫോട്ടോസിറ്റി ഡിജിറ്റൽ സേവനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
“ഓരോ തവണയും പുതിയ എന്തെങ്കിലും പുറത്തുവരുമ്പോൾ, നിങ്ങൾ അതിനോട് പൊരുത്തപ്പെടേണ്ടതുണ്ട്,” ഞങ്ങളുടെ പഴയ സംവിധാനത്തിൽ തുടർന്നിരുന്നെങ്കിൽ എത്രയോ വർഷങ്ങൾക്ക് മുമ്പ് അടച്ചുപൂട്ടുമായിരുന്നു.”-മിന്റോഫ് പറഞ്ഞു. ആഡംബര ഹോട്ടൽ റോസെല്ലി ഉള്ള തൻ്റെ കുടുംബ വീടിൻ്റെ പ്രവേശന കവാടത്തിൽ രണ്ട്-മൂന്ന് മീറ്റർ സ്ഥലത്ത് തൻ്റെ ആദ്യ സ്റ്റുഡിയോ തുറന്നതു മുതൽ, അതായത് 18 വയസ്സ് മുതൽ ഫോട്ടോഗ്രാഫി മിൻ്റോഫിൻ്റെ ജീവിതത്തിൻ്റെ സജീവ ഭാഗമാണ്.ഫോട്ടോഗ്രാഫിയിൽ തത്പരനായ പിതാവ് പാവ്ലുവിൻ്റെ പ്രോത്സാഹനത്താൽ, കൗമാരപ്രായത്തിൽ തന്നെ മിന്റോഫ് തന്റെ അഭിനിവേശം ഒരു കരിയറാക്കി മാറ്റുകയും ചെയ്തു.
രാജകുടുംബം, മാർപ്പാപ്പമാർ, പ്രസിഡൻ്റുമാർ എന്നിവരുൾപ്പെടെ പ്രമുഖ വ്യക്തികളുടെ ഫോട്ടോ എടുത്തിട്ടുണ്ട്, കൂടാതെ പ്രധാന മതപരമായ പരിപാടികളുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറായിരുന്നു. മിൻ്റോഫിൻ്റെ മൂന്ന് മക്കളായ സ്റ്റീഫൻ, കാൾ, എറിക്ക എന്നിവരെല്ലാം വർഷങ്ങളായി ബിസിനസിൽ സംഭാവന ചെയ്തിട്ടുണ്ട്.