Msida Creek Project: ജനുവരി 2 മുതൽ താൽക്കാലിക ട്രാഫിക് മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇൻഫ്രാസ്ട്രക്ച്ചർ മാൾട്ട
എംസിഡ ക്രീക്ക് പ്രോജക്ട് നിര്‍മാണത്തിന്റെ ഭാഗമായി ഈ പുതുവര്‍ഷത്തില്‍ ട്രാഫിക് പരിഷ്‌കരണം ഏര്‍പ്പെടുത്തുമെന്ന് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാള്‍ട്ട. ജനുവരി 2 വ്യാഴാഴ്ച മുതലാണ് താല്‍ക്കാലിക ട്രാഫിക് മാറ്റങ്ങള്‍ നിലവില്‍ വരിക.
ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങള്‍:
1. VallettaTa’Xbiex റൂട്ട് ക്രമീകരണം: Vallettaല്‍ നിന്ന് Ta’ Xbiexലേക്ക് യാത്ര ചെയ്യുകയാണെങ്കില്‍, ട്രാഫിക് സിഗ്‌നലില്‍ എത്തുന്നതിനു പകരം തൊഴിലാളികളുടെ സ്മാരകത്തിന് സമീപം വലത്തേക്ക് തിരിയുക. പുതുതായി തുറന്ന ഒരു റോഡ് ഇപ്പോള്‍ Rue d’Argensലേക്ക് നേരിട്ട് പ്രവേശനം നല്‍കും.
2. Xatt Ta’ Xbiexന് സമീപമുള്ള സ്ലിപ്പ് റോഡ് അടയ്ക്കല്‍: Xatt Ta’ Xbiexനെ Msida Valleyലേക്ക് (ജോണ്‍സണ്‍സിന് എതിര്‍വശത്ത്) ബന്ധിപ്പിക്കുന്ന സ്ലിപ്പ് റോഡ് അടയ്ക്കും. തല്‍ഫലമായി, Msida Valley, TalQroqq അല്ലെങ്കില്‍ Ta’ Xbiex എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവേശനം Vallettaലേക്ക് മാത്രമേ സാധ്യമാകൂ. യാത്രയിലെ കാലതാമസം ഒഴിവാക്കാന്‍, യാത്രക്കാര്‍ ഇനിപ്പറയുന്ന ഓപ്ഷനുകള്‍ പരിഗണിക്കാന്‍ നിര്‍ദ്ദേശിക്കുന്നു:
- കപ്പാറ അല്ലെങ്കില്‍ റീജിയണല്‍ റോഡ് ഉപയോഗിക്കുക.
- Msida Valley മുതല്‍ TalQroqq, Sliema, Valletta വരെയുള്ള റൂട്ടുകളെ ഈ മാറ്റങ്ങള്‍ ബാധിക്കില്ല.