ദേശീയം
രാസവസ്തു കയറ്റി വന്ന ട്രക്ക് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചു, വന്‍ തീപിടിത്തം; 5 പേർ വെന്തുമരിച്ചു
ജയ്പൂര്‍ : ജയ്പൂരില്‍ രാസവസ്തു കയറ്റി വന്ന ട്രക്ക് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ 5 പേര് മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു. ജയ്പൂര്‍-അജ്മീര്‍ ദേശീയപാതയില്‍ പുലര്‍ച്ചെയായിരുന്നു അപകടം. മുപ്പതോളം ട്രക്കുകളും മറ്റ് വാഹനങ്ങളും അപകടത്തില്‍ അഗ്നിക്കിരയായതായി പൊലീസ് പറഞ്ഞു.
അപകടത്തെത്തുടര്‍ന്ന് വന്‍ അഗ്നിബാധയാണ് ഉണ്ടായത്. അഗ്നിശമന വാഹനങ്ങള്‍ക്ക് തീപിടിച്ച വാഹനങ്ങളുടെ സമീപമെത്താന്‍ കഴിഞ്ഞിരുന്നില്ല. വളരെയേറെ ബുദ്ധിമുട്ടിയാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് മൂന്ന് പെട്രോള്‍ പമ്പുകളുണ്ട്. അവയെല്ലാം സുരക്ഷിതമാണെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.