മാൾട്ടാ വാർത്തകൾ

രണ്ടു മണിക്കൂറിനുള്ളിൽ മാൾട്ട കവർ ചെയ്ത് ദീർഘദൂര ഓട്ടക്കാരനായ റയാൻ മെക്‌സ്‌

രണ്ടു മണിക്കൂറിനുള്ളിൽ മാൾട്ട കവർ ചെയ്ത് ദീർഘദൂര ഓട്ടക്കാരനായ റയാൻ മെക്‌സ്‌. മാൾട്ടയുടെ വടക്കൻ അറ്റത്തുള്ള ഇർകെവ്വയിൽ നിന്ന് തെക്ക് പ്രെറ്റി ബാഗ് വരെ 30 കിലോമീറ്റർ ദൂരമാണ് റയാൻ മെക്‌സ്‌ ഒരു മണിക്കൂറും 58 മിനിറ്റും കൊണ്ട് പിന്നിട്ടത്. കാറുകളെക്കാൾ വേഗത്തിൽ ദൂരം പിന്നിടാൻ മെക്‌സിനായി എന്ന തരത്തിലുള്ള കമന്റുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. മൂന്നു വർഷത്തെ തയ്യാറെടുപ്പിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് റയാൻ മെക്‌സ്‌ പറഞ്ഞു. “ട്രാഫിക് ഇല്ലാതെയും പ്രധാന റോഡുകൾ ഒഴിവാക്കിയും മികച്ച റൂട്ട് ആസൂത്രണം ചെയ്യാനും പരീക്ഷിക്കാനും ഞാൻ മൂന്ന് വർഷം ചെലവഴിച്ചു.രണ്ടു മണിക്കൂറിൽ താഴെ ഓട്ടം പൂർത്തിയാക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല . മിനിറ്റുകളുടെ വ്യത്യാസത്തിന് ഒന്നോ രണ്ടോ വട്ടം ആ ശ്രമങ്ങൾ പാളി. ഒടുവിൽ കഴിഞ്ഞ ഞായറാഴ്ച്ച ഞാൻ ജയിച്ചു ” മെക്‌സ്‌ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button