അഴിമതി ആരോപണം : ക്ലെയ്റ്റൺ ബാർട്ടോലോയുടെ ഭാര്യ അമാൻഡ മസ്കറ്റ് 16,407 യൂറോ തിരിച്ചടച്ചു
അഴിമതി നടന്നതായുള്ള സ്റ്റാന്‍ഡേര്‍ഡ് കമ്മിറ്റി വിധിയെത്തുടര്‍ന്ന് ക്ലെയ്റ്റണ്‍ ബാര്‍ട്ടോലോയുടെ ഭാര്യ അമാന്‍ഡ മസ്കറ്റ് 16,407 യൂറോ തിരിച്ചടച്ചു. കണ്‍സള്‍ട്ടന്റ് എന്ന നിലയിലുള്ള തന്റെ പൊതു ശമ്പളത്തില്‍ നിന്നാണ് മുന്‍ ടൂറിസം മന്ത്രിയുടെ ഭാര്യയായ അമാന്‍ഡ തുക തിരിച്ചടിച്ചത്. മാള്‍ട്ട ടൂറിസം അതോറിറ്റി കോണ്‍ട്രാക്ടറുമായി ബന്ധമുള്ള ഒരു കമ്പനിയില്‍ നിന്ന് 2023ല്‍ അമാന്‍ഡ മസ്കറ്റിന് ലഭിച്ച ഏകദേശം 50,000 യൂറോയെക്കുറിച്ചുള്ള FIAU അന്വേഷണത്തില്‍ ആ പേയ്മെന്റുകള്‍ സംശയാസ്പദമാണെന്ന് കണ്ടെത്തിയിരുന്നു.
പ്രിന്‍സിപ്പല്‍ പെര്‍മനന്റ് സെക്രട്ടറി ടോണി സുല്‍ത്താനയ്ക്ക് എഴുതിയ കത്തില്‍, താന്‍ നിരപരാധിയാണെന്ന് അമാന്‍ഡ മസ്കറ്റ് ആവര്‍ത്തിച്ചു, ‘(സ്റ്റാന്‍ഡേര്‍ഡ്) കമ്മീഷണറുടെ റിപ്പോര്‍ട്ട് പറയുന്നതുപോലെ, നിലവിലുള്ള മാനുവലും ചട്ടങ്ങളും അനുസരിച്ചാണ് എല്ലാം നടപ്പിലാക്കിയത്.’ മാള്‍ട്ടയിലെ സ്ഥാപനങ്ങളോടുള്ള ബഹുമാനം കൊണ്ടാണ് താന്‍ പണം തിരികെ നല്‍കിയതെന്നും ഇത് കുറ്റസമ്മതമല്ലെന്നും മസ്കറ്റ് പറഞ്ഞു. അതേസമയം, റിസോഴ്സിംഗ് നയങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചുള്ള മാനുവലില്‍ വരുത്തേണ്ട ഭേദഗതികളെക്കുറിച്ച് മുന്‍ ടൂറിസം മന്ത്രി ക്ലെയ്റ്റണ്‍ ബാര്‍ട്ടോലോ സ്റ്റാന്‍ഡേര്‍ഡ് കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നലെ പാര്‍ലമെന്റില്‍ വച്ചു. റിസോഴ്സിംഗ് നയങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചുള്ള മാനുവല്‍ അനുസരിച്ചാണ് അമന്‍ഡ മസ്കറ്റിന്റെ ജോലിയെന്നും കാമില്ലേരി ഊന്നിപ്പറഞ്ഞു. കപട കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് വ്യക്തിപരമായി നേട്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടില്ലെന്നും താന്‍ വഞ്ചനയോ ദുരുപയോഗമോ ചെയ്തിട്ടില്ലെന്നും രാജി ആഹ്വാനങ്ങള്‍ നേരിടുന്ന കാമില്ലേരി ഊന്നിപ്പറഞ്ഞു.