മാൾട്ടാ വാർത്തകൾ
ശുചിമുറി മാലിന്യങ്ങൾ കടലിൽ കലർന്നു, സ്ലീമയിലെ വായുവിൽ കടുത്ത ദുർഗന്ധം
സ്ലീമ ഫെറീസ് ഏരിയയിൽ ശുചിമുറി മാലിന്യങ്ങൾ കടലിൽ കലർന്നു. അസംസ്കൃത ശുചിമുറി മാലിന്യങ്ങൾ കടലിലേക്ക് ഒഴുകിയതിനെത്തുടർന്നാണ് പ്രദേശവാസികൾ ബുദ്ധിമുട്ടിലായത്. വ്യാഴാഴ്ചയാണ് സംഭവം. ദുർഗന്ധം വമിക്കുന്ന അസംസ്കൃത മലിനജലവും മലവും കലങ്ങിയ ജലം കടലിലേക്ക് ഒഴുകുന്നതായും രൂക്ഷ ദുർഗന്ധം അനുഭവപ്പെടുന്നതായും സ്ലീമ- ഗൈറ നിവാസികൾ പരാതിപ്പെട്ടു. ഒരു മാൻഹോൾ വഴിമാറിയതാണ് മലിനീകരണത്തിന് വഴിവെച്ചതെന്ന് വാട്ടർ സർവീസസ് കോർപ്പറേഷൻ വക്താവ് ടൈംസ് ഓഫ് മാൾട്ടയോട് പറഞ്ഞു. ഇതോടെ ഡ്രെയിനേജ് സംവിധാനം തകർന്നു. “മാൻഹോൾ ഉടനടി നന്നാക്കാനും ഡ്രെയിനേജ് സംവിധാനത്തിലേക്ക് സാധാരണ പ്രവർത്തനം പുനഃസ്ഥാപിക്കാനും ഡബ്ല്യുഎസ്സി ശ്രമം നടത്തുന്നതായി ” വക്താവ് പറഞ്ഞു.