മാൾട്ടാ വാർത്തകൾ

മാൾട്ടയിലെ ഭവനനിർമാണ ചെലവുകൾ സാധാരണക്കാർക്ക് താങ്ങാവുന്നതിലധികമെന്ന് ഹൗസിങ് അതോറിറ്റി

2019 നെ അപേക്ഷിച്ച് ഭവന ആനുകൂല്യങ്ങൾക്കായി മാൾട്ടീസ് സർക്കാർ നാലിരട്ടി തുക ചെലവഴിക്കുന്നതായി റിപ്പോർട്ട്. ഹൗസിങ് അതോറിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് മാൾട്ടയുടെ ഭവനമേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ വിശദമായി പ്രതിപാദിക്കുന്നത്. മാൾട്ടയിലെ ഭവനനിർമാണ ചെലവുകൾ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമാണെന്നും റിപ്പോർട്ടിലുണ്ട്.

കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഭവന നിർമാണ ചെലവ് ഏറ്റവും വലിയ ഭീഷണിയായി തുടരുന്നു എന്നാണ് ദേശീയ ഡാറ്റ സൂചിപ്പിക്കുന്നത് . മാൾട്ടയിലെ നാലിലൊന്ന് കുടുംബങ്ങളുടെയും അഭിപ്രായം അതുതന്നെയാണ്. 2023ലെ കണക്കുകൾ പ്രകാരം, 65 വയസ്സിനു മുകളിലുള്ളവരിൽ മൂന്നിലൊന്ന് പേരും ദാരിദ്ര്യത്തിൻ്റെ ഭീഷണിയിലാണ് ജീവിക്കുന്നത്. ഒരു വീട് സ്വന്തമാക്കാനുള്ള ശ്രമം തുടങ്ങുമ്പോൾ ചെറുപ്പക്കാരും സമാനമായ തരത്തിൽ വരവ്-ചെലവ് കണക്കുകൾ കൂട്ടിമുട്ടിക്കാൻ കഴിയാതെ ബദ്ധപ്പെടുന്നുണ്ട്.
വിപണിയിലെ 95% വസ്തുവകകളും ശരാശരി വരുമാനമുള്ള 20-30 വയസിൽ ഉള്ള യുവാക്കൾക്ക് പ്രാപ്യമല്ലാത്ത നിലയിലാണെന്ന്‌ കഴിഞ്ഞവർഷം കെപിഎംജി നടത്തിയ പഠനത്തിൽ വെളിവായിരുന്നു. 18 നും 34 നും ഇടയിൽ പ്രായമുള്ളവരിൽ 59% പേരും മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ഈ സാഹചര്യത്തിലാണ്.

2019-ൽ ചെലവാക്കിയതിന്റെ നാലിരട്ടി ഭവന ആനുകൂല്യങ്ങൾക്കായി ഇപ്പോൾ മാൾട്ട ചെലവഴിക്കുന്നുണ്ട്. കുറഞ്ഞ വരുമാനക്കാരായവർക്ക് വാടക നൽകാനായി 14.4 മില്യൺ യൂറോ ആനുകൂല്യങ്ങളും സബ്‌സിഡികളുമായി സർക്കാർ ചെലവഴിച്ചത് . 9.5 മില്യൺ യൂറോ ഹൌസിംഗ് ബെനിഫിറ്റ് സ്‌കീമും ഓരോ വർഷവും കുടുംബങ്ങൾക്ക് അവരുടെ പരിരക്ഷയ്ക്കായി 6,000 യൂറോ വരെ വാടക നൽകുന്ന പദ്ധതിയും അടക്കമാണ് ഇത്. കഴിഞ്ഞ വർഷം ഏകദേശം 4,000 കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു, 2022 ൽ 4,100 കുടുംബങ്ങൾക്കാണ് പദ്ധതി പ്രയോജനപ്പെട്ടത്. 2024-ൽ ഇതുവരെ ഏകദേശം 2,900 കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചു, ഇത് ഈ വര്ഷം. ഗവൺമെൻ്റിന് € 5 മില്ല്യണിലധികം ചിലവ് വരുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button