കേരളം
അതിരപ്പിള്ളി വെറ്റിലപ്പാറയിൽ വിനോദ സഞ്ചാരികൾക്ക് നേരെ കാട്ടാന ആക്രമണം
തൃശൂർ : അതിരപ്പിള്ളി വെറ്റിലപ്പാറയിൽ വിനോദ സഞ്ചാരികൾ നേരെ കാട്ടാന അക്രമണം. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം, കോഴിക്കോട് സ്വദേശികളുടെ കാറിനു നേരെയായിരുന്നു ആക്രമണം.
കാറിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വനംവകുപ്പ് ആനത്താരിയെന്ന സൂചന ബോർഡ് വച്ച പ്രദേശത്താണ് ആക്രമണമുണ്ടായത്.