എംസിദ ജംഗ്ഷൻ പ്രോജക്‌ടിനായി വാക്ക് വേകൾ അടച്ചതോടെ കാൽനടയാത്രക്കാർ ദുരിതത്തിൽ
എംസിദ ജംഗ്ഷന്‍ പ്രോജക്ടിനായി വാക്ക് വേകള്‍ അടച്ചതോടെ കാല്‍നട യാത്രികരുടെ യാത്ര ദുരിതപൂര്‍ണ്ണമായി. വാക്ക് വേകള്‍ അടച്ചതോടെ തിരക്കേറിയ റോഡിലൂടെ നടക്കേണ്ട നിലയിലാണ് കാല്‍നടക്കാര്‍. Pieta മുതല്‍ Ta’ Xbiex റൂട്ടിലൂടെയുള്ള യാത്രക്കാര്‍ക്ക് അഞ്ച് വ്യത്യസ്ത റോഡ് ക്രോസിംഗുകള്‍ ഉള്‍പ്പെടുന്ന 15 മിനിറ്റ് വഴിതിരിച്ചുവിടലിന് ബദലായി മറ്റൊരു നടപ്പാത നല്‍കാന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാള്‍ട്ടക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഈ മേഖലയില്‍ വാഹനഗതാഗതത്തിനു തടസമില്ല.
‘കാല്‍നടയാത്രക്കാര്‍ക്ക് പ്രവേശനമില്ല’ എന്നെഴുതിയ ഒരു അടയാളത്തോടെയാണ് ഇന്‍ഫ്രാസ്‌ട്രെച്ചര്‍ മാള്‍ട്ട ഈ വലിയ ബ്ലോക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാല്‍നട യാത്രികര്‍ എതിരെ വരുന്ന ട്രാഫിക്കിലേക്ക് റോഡിലൂടെ നടക്കുകയായിരുന്നു, ‘പ്രദേശവാസികള്‍ പറഞ്ഞു. ‘ബസ്സുകള്‍ ആളുകളെ ഇടിച്ചുതെറിപ്പിക്കുമെന്ന മട്ടിലാണ് കടന്നുപോകുന്നത്. കാല്‍നടക്കാരുടെ ,കൂട്ടത്തില്‍ പുഷ്‌ചെയറുകളുള്ള ആളുകളും റോഡിലൂടെ നടക്കുന്ന വൃദ്ധരും ഉണ്ടായിരുന്നു. അത് ശരിക്കും അപകടകരമായിരുന്നു.’ നിലവിലുള്ള ബദല്‍ റൂട്ട് ജോലിസ്ഥലത്തേക്കുള്ള നടത്തം ഇരട്ടിയാക്കുമെന്ന് പ്രദേശവാസിയായ സ്ത്രീ ടൈംസ് ഓഫ് മാള്‍ട്ടയോട് പറഞ്ഞു.
ടൈംസ് ഓഫ് മാള്‍ട്ടയ്ക്ക് IM നല്‍കിയ കാല്‍നട റൂട്ട് മാപ്പില്‍ മൂന്ന് പെലിക്കന്‍ ലൈറ്റ് ക്രോസിംഗുകളും രണ്ട് സീബ്രാ ക്രോസിംഗുകളും ഉള്‍പ്പെടെ ഏകദേശം 600 മീറ്റര്‍ ദൂരത്തിലാണ് വഴിതിരിച്ചുവിടല്‍ കാണിക്കുന്നത്. വാട്ടര്‍ഫ്രണ്ടിന്റെ പീറ്റ ഭാഗത്തുള്ള കാല്‍നടയാത്രക്കാര്‍ ആദ്യം പെലിക്കന്‍ ലൈറ്റുകള്‍ വഴി കുല്ലേഗ് ബസ് സ്റ്റോപ്പിലേക്ക് പോകേണ്ടതുണ്ട്, ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സ്മാരകത്തിലേക്ക് നടന്ന്, അവിടെയുള്ള പെലിക്കന്‍ ലൈറ്റുകള്‍ മുറിച്ചുകടന്ന്, എംസിഡ പോലീസ് സ്റ്റേഷനിലേക്ക് മറ്റൊരു പെലിക്കന്‍ ലൈറ്റുകള്‍ മുറിച്ചുകടക്കുക, തുടര്‍ന്ന്. Ta’ Xbiexലേക്ക് നടക്കുമ്പോള്‍ രണ്ട് സീബ്രാ ക്രോസിംഗുകള്‍ മുറിച്ചുകടക്കുക എന്ന തോതിലാണ് ഇത്.
സുരക്ഷാ ആവശ്യങ്ങള്‍ക്കായി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുടെ കരാറുകാരന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുന്‍കൂട്ടി അംഗീകരിച്ച പ്രോജക്റ്റ് പ്ലാനില്‍ പറഞ്ഞിരിക്കുന്നതുപോലെ കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്കായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇന്‍ഫ്രാസ്ട്രക്ചര്‍ മാള്‍ട്ട പറഞ്ഞു. എന്നാല്‍ , ടൈംസ് ഓഫ് മാള്‍ട്ട സംഘം സൈറ്റ് സന്ദര്‍ശിച്ചപ്പോള്‍, സൈറ്റില്‍ വഴിതിരിച്ചുവിടല്‍ അടയാളങ്ങളൊന്നും സ്ഥാപിച്ചിരുന്നില്ല. പകരം അവ നിലത്ത് കിടക്കുകയായിരുന്നു.
എംസിദ ജംഗ്ഷന്‍ പദ്ധതിയുടെ പ്രവൃത്തി ഈ ആഴ്ച ആദ്യമാണ് ആരംഭിച്ചത്. നിലവിലുള്ള ജംക്ഷനുപകരം പ്രദേശത്ത് മേല്‍പ്പാലം, പുതിയ കടവ്, റോഡുകള്‍, സൈക്ലിങ് പാത എന്നിവയുടെ നിര്‍മാണം പദ്ധതിയില്‍ ഉള്‍പ്പെടും. 2027 വരെ പ്രവൃത്തി നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു, 35 മില്യണ്‍ യൂറോ ലേലത്തില്‍ കരാര്‍ നേടിയ കരാറുകാരായ പോളിഡാനോ ബ്രദേഴ്‌സിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമായ ഇപിഇ ജെവിക്കാണ് നിര്‍മാണ ചുമതല.