16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ വിലക്ക് ഏർപ്പെടുത്തുമെന്ന് ഓസ്‌ട്രേലിയ
16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി. ഫേസ്ബുക്കും ടിക് ടോക്കും പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ വ്യാപകസ്വാധീനം കുട്ടികള്‍ക്ക് ദോഷം ചെയ്യുന്നു എന്ന വിലയിരുത്തലോടെയാണ് കുട്ടികളിലെ സാമൂഹ്യമാധ്യമ വിലക്കിനെക്കുറിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സംസാരിച്ചത്. പ്രായപരിധി മറികടന്ന് യുവ ഉപഭോക്താക്കള്‍ സാമൂഹ്യ മാധ്യമം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ടെക് ഭീമന്മാര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു.
നവംബര്‍ അവസാനത്തോടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് പുതിയ നിയമങ്ങള്‍ ഈ ആഴ്ച സംസ്ഥാന, പ്രദേശ നേതാക്കള്‍ക്ക് അവതരിപ്പിക്കും. പാസ്സായിക്കഴിഞ്ഞാല്‍, നിരോധനം എങ്ങനെ നടപ്പാക്കാമെന്നും നടപ്പാക്കാമെന്നും കണ്ടെത്തുന്നതിന് ടെക് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഒരു വര്‍ഷത്തെ ഗ്രേസ് പിരീഡ് നല്‍കും. ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ, ‘സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പ്രായ പരിധി മാനദണ്ഡങ്ങളെ സ്വാഗതം ചെയ്തു.എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ എങ്ങനെയാണ് നടപ്പാക്കുകയെന്ന് ഓസ്‌ട്രേലിയ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കണമെന്ന് മെറ്റയുടെ സുരക്ഷാ മേധാവി ആന്റിഗോണ്‍ ഡേവിസ് പറഞ്ഞു.2023ല്‍ സോഷ്യല്‍ മീഡിയ ഉപയോക്താള്‍ 15 വയസ്സിന് താഴെയുള്ളവരാണെങ്കില്‍ മാതാപിതാക്കളുടെ സമ്മതം വേണമെന്ന നിയമം ഫ്രാന്‍സ് പാസാക്കിയിരുന്നു.