മാൾട്ടയുടെ തൊഴിൽ വിപണിയുടെ 28% വിദേശ തൊഴിലാളികളെന്ന് പഠനം
മാള്‍ട്ടയുടെ തൊഴില്‍ വിപണിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി പഠനം. മാള്‍ട്ടയുടെ മൊത്തം ജനസംഖ്യയുടെ 28.1 ശതമാനമാണ് നിലവില്‍ വിദേശ തൊഴിലാളികളുടെ എണ്ണമെന്ന് 2024/2025 ലെ ഏറ്റവും പുതിയ മിസ്‌കോ സാലറി ആന്‍ഡ് ബെനിഫിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിദഗ്ദ്ധ തൊഴിലാളികളുടെ ആവശ്യം കൂടുതലുള്ള നിര്‍മ്മാണം, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലാണ് വിദേശ തൊഴിലാളികളുടെ ആധിക്യം ഉള്ളത്. വിദേശ പ്രതിഭകളുടെ കുത്തൊഴുക്ക് വിവിധ വ്യവസായങ്ങളില്‍ തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയെ ചൂണ്ടിക്കാട്ടുന്നതാണ്. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ആവശ്യകത വരുമ്പോള്‍ തൊഴില്‍ദാതാക്കള്‍ മാള്‍ട്ടീസ് ഇതര തൊഴിലാളികളെ കൂടുതലായി ആശ്രയിക്കുന്നു. കമ്പനികളെ അവരുടെ റിക്രൂട്ട്‌മെന്റ് തന്ത്രങ്ങള്‍ പുനഃപരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നതുമായി തരത്തില്‍ നൈപുണ്യ ദൗര്‍ലഭ്യം, വികസിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍ ശക്തി ആവശ്യങ്ങള്‍ എന്നിവ ഉയര്‍ന്നുവരുന്നുവെന്ന വെല്ലുവിളികള്‍ക്കിടയിലാണ് ഈ മാറ്റം.