അന്തർദേശീയം

ഇറാൻ പരമോന്നത നേതാവ്​ ഖമനേയിയുടെ നില ഗുരുതരം

ടെൽ അവീവ് : ഇസ്രയേലിനെതിരെ സൈനിക നീക്കങ്ങൾക്ക് ഇറാൻ തയ്യാറെടുക്കുന്ന നിർണായക ഘട്ടത്തിൽ, പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി (85) ഗുരുതര നിലയിലാണെന്ന് റിപ്പോർട്ട്. അദ്ദേഹം മരിച്ചെന്നും രണ്ടാമത്തെ മകൻ സയ്യദ് മൊജ്തബാ ഹുസൈനി ഖമനേയിയെ ( 55) പിൻഗാമിയായി ഇറാൻ സൈന്യം പ്രഖ്യാപിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഖമനേയി ഗുരുതര രോഗ ബാധിതനാണെന്നാണ് റിപ്പോർട്ട്. ഖമനേയിയെയും ഇസ്രയേൽ വധിക്കുമെന്ന ഭീതിയിൽ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. ശനിയാഴ്ച ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഖമനേയി എക്സിൽ ഹീബ്രുഭാഷയിൽ തുറന്ന അക്കൗണ്ടിലൂടെ, ഇസ്രയേലിന് ഇറാന്റെ കരുത്ത് കാട്ടിക്കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവായ അയത്തൊള്ള റൂഹൊള്ള ഖോമേനിയുടെ മരണത്തെ തുടർന്ന് 1989ലാണ് അലി ഹോസൈനി ഖമനേയി പദവിയിൽ എത്തിയത്. ഇസ്ലാമിക വിപ്ലവത്തിൽ

ഖൊമേനിയോടൊപ്പം നിർണായക പങ്കാളിയായി.

പശ്ചിമേഷ്യയിൽ എറ്റവും കൂടുതൽ കാലമായി തുടരുന്ന രാഷ്‌ട്രത്തലവനാണ് ഖമനേയി. 35കൊല്ലം നീണ്ട ഭരണാധികാരം. എട്ട് വർഷം (1981 – 89) ഇറാന്റെ മൂന്നാം പ്രസിഡന്റുമായിരുന്നു . ഇറാനിലെ ഏറ്റവും ശക്തനായ രാഷ്‌ട്രീയ നേതാവും ഭരണത്തിലെ അവസാന വാക്കും സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫുമാണ്. ഖമനേയിയുടെ പിൻഗാമി ആകുമെന്ന് കരുതിയിരുന്ന ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button