വാച്ചുകൾ പിന്നോട്ടാക്കിക്കോളൂ , മാൾട്ടയിൽ ഇന്നുമുതൽ സമയമാറ്റം
മാള്‍ട്ടയില്‍ ശൈത്യകാല സമയ ക്രമീകരണം ഇന്നാരംഭിക്കും. മൂന്നുമണിയോടെയാണ് മാള്‍ട്ടയിലെ സമയമാറ്റം നടക്കുക. വേനല്‍ക്കാലത്ത് ഒരു മണിക്കൂര്‍ നേരത്തെയാക്കിയ ക്‌ളോക്കുകളാണ് ശൈത്യകാലത്ത് ഒരു മണിക്കൂര്‍ പിന്നോട്ട് പോകുന്നത്. ഇന്നലെ വരെയുണ്ടായിരുന്ന സമയക്രമത്തില്‍ നിന്നും പകല്‍ ദൈര്‍ഘ്യം കുറയുന്ന തരത്തിലുള്ള സമയമാറ്റത്തിന് തുടക്കമാകുന്നത്. രാത്രി ഒരു മണിക്കൂര്‍ കൂടുകയും സൂര്യാസ്തമയം ഒരു മണിക്കൂര്‍ നേരത്തെയാകുകയും ചെയ്യും.
അതായത് ഇന്ത്യയുമായുള്ള സമയ വ്യത്യാസം മൂന്നര മണിക്കൂറില്‍ നിന്നും നാലര മണിക്കൂറിലേക്ക് മാറും.2025 മാര്‍ച്ച് 30നാകും ഇനി അടുത്ത സമയമാറ്റം മാള്‍ട്ടയില്‍ വരിക. അല്‍ബേനിയ, ബെല്‍ജിയം, ഡെന്മാര്‍ക്ക്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ക്രൊയേഷ്യ, നെതര്‍ലാന്‍ഡ്‌സ് , നോര്‍വേ, ഓസ്ട്രിയ, പോളണ്ട്,സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്ലോവേക്യ, സ്‌പെയിന്‍, ചെക്ക് റിപ്പബ്ലിക്, ഹംഗറി എന്നീ രാജ്യങ്ങളില്‍ മാള്‍ട്ടയുടെ സമാനമായ സമയമാറ്റം നിലവില്‍ വരും.