ദേശീയം

വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി; സമൂഹ മാധ്യമങ്ങൾക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

ന്യൂ‍ഡൽഹി : രാജ്യത്തു വിമാനങ്ങൾക്കു നേരെ തുടരെ ഉണ്ടാകുന്ന വ്യാജ ബോംബ് ഭീഷണിയിൽ സാമൂഹ മാധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം. വ്യജ സന്ദേശങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു ഐടി മന്ത്രാലയം കമ്പനികളോടു ഉത്തരവിട്ടു.

തെറ്റായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 72 മണിക്കൂറിനുള്ളിൽ അധികാരികളെ അറിയിക്കണം. അറിയിച്ചില്ലെങ്കിൽ ഐടി ആക്ട് അനുസരിച്ച് കുറ്റകൃത്യമായി കണക്കാക്കുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ 10 ദിവസത്തിനിടെ എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇൻഡി​ഗോ, വിസ്താര തുടങ്ങി വിവിധ കമ്പനികളുടെ 275ൽ അധികം വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണികൾ ഉയർന്നത്. ഇവയിൽ മിക്ക ഭീഷണികളും സമൂഹ മാധ്യമങ്ങൾ വഴിയാണ് വന്നത്. വ്യാജ ഭീഷണികൾ വ്യോമയാന മേഖലയ്ക്ക് കനത്ത നഷ്ടമാണ് വരുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button