മാൾട്ടീസ് പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ എമർജൻസി അഡ്മിഷൻ 51% വർദ്ധിച്ചതായി കണക്കുകൾ
2021 നും 2023 നും ഇടയില്‍ മാള്‍ട്ടീസ് പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ എമര്‍ജന്‍സി അഡ്മിഷന്‍ 51% വര്‍ദ്ധിച്ചതായി പാര്‍ലമെന്റ് രേഖകള്‍. എട്ട് ആരോഗ്യ കേന്ദ്രങ്ങളിലെ അടിയന്തര പ്രവേശനങ്ങളുടെ രണ്ടുവര്‍ഷത്തെ കണക്കാണ്
ആരോഗ്യമന്ത്രി ജോ എറ്റിയെന്‍ അബെല ഇയാന്‍ വാസല്ലോയുടെ ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്റില്‍ വെച്ചത്.
2021ല്‍ 325,873 എമര്‍ജന്‍സി അഡ്മിഷനുകളാണ് ഉണ്ടായിരുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ഇത് 492,490 ആയി വളര്‍ന്നു, അതായത് 51% വര്‍ദ്ധനവ്. ഏറ്റവും കൂടുതല്‍ എമര്‍ജന്‍സി അഡ്മിഷനുകളുള്ള ആരോഗ്യ കേന്ദ്രം പാവോള ഹെല്‍ത്ത് സെന്ററാണ്. രണ്ട് വര്‍ഷത്തിനു മുന്‍പുണ്ടായിരുന്ന 78,570 അഡ്മിഷന്‍ എന്ന കണക്ക് 134,610 അഡ്മിഷലേക്കാണ് കുതിച്ച് ഉയര്‍ന്നത്. നേരത്തെ, 13,001 എമര്‍ജന്‍സി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ബോര്‍ംല ഹെല്‍ത്ത് സെന്ററിലാണ് ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ പ്രവേശനം രേഖപ്പെടുത്തിയത്. 2023ല്‍ ഇത് 113% വര്‍ദ്ധിച്ചു, പ്രവേശനങ്ങളുടെ എണ്ണം 27,785 ആയി.