മാൾട്ടാ വാർത്തകൾ

മാൾട്ടയ്ക്കും സിസിലിക്കുമിടയിൽ പുതിയ ഫെറി സർവീസ് വീണ്ടും വൈകും

 

മാള്‍ട്ടയ്ക്കും സിസിലിക്കുമിടയില്‍ പുതിയ കാറ്റമരന്‍ ഫെറി സര്‍വീസ് വീണ്ടും വൈകും. സെപ്തംബറില്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതാണ് ഇത്. പെര്‍മിറ്റ് പ്രശ്‌നം പറഞ്ഞു ആദ്യം മാറ്റിവെച്ചത് അടക്കം ഇത് രണ്ടാം തവണയാണ് ഉദ്ഘാടന തീയതിയില്‍ മാറ്റം വരുന്നത്. പുതിയ തീയതിയെക്കുറിച്ച് ഇതുവരെ ഒരു സ്ഥിരീകരണവുമില്ല.

മുമ്പ് Virtu ഫെറീസ് ഉപയോഗിച്ചിരുന്ന കാറ്റമരന്‍ ആയ Ragusa Xpressന് 430 യാത്രക്കാരെയും 21 കാറുകളെയും വഹിക്കാന്‍ കഴിയും, ഗ്രാന്‍ഡ് ഹാര്‍ബറിനും മറീന ഡി റഗുസയ്ക്കും ഇടയിലുള്ള ക്രോസിംഗ് ഒരു മണിക്കൂറും 45 മിനിറ്റും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.’സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കാമെന്നായിരുന്നു ഞങ്ങളുടെ പദ്ധതി, എന്നിരുന്നാലും പെര്‍മിറ്റുകളില്‍ കുറച്ച് കാലതാമസമുണ്ടായി. നിലവില്‍ കാര്‍, പാസഞ്ചര്‍ റാമ്പുകള്‍ സ്ഥാപിക്കുന്നതിനായി കപ്പല്‍ മറീന ഡി റഗുസയിലാണ്.’ട്രാന്‍സ്‌പോര്‍ട്ട് മാള്‍ട്ടയുടെ വക്താവ് പറഞ്ഞു: എംബാര്‍ക്കേഷന്‍, ഡിംബാര്‍ക്കേഷന്‍ ഉപകരണങ്ങള്‍ പരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ റഗ്‌സ തുറമുഖത്ത് പൂര്‍ത്തിയായിട്ടുണ്ട്. പ്രാദേശിക വ്യവസായി പോള്‍ ഗൗസിയുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയാണ്
ഫെറി സര്‍വീസ് നടത്തുന്നത്, അദ്ദേഹത്തിന്റെ പിജി ഗ്രൂപ്പാണ് പവി, പാമ സൂപ്പര്‍മാര്‍ക്കറ്റുകളും സാറയുടെ പ്രാദേശിക ഫ്രാഞ്ചൈസിയും നിയന്ത്രിക്കുന്നത്. 2023 ജനുവരിയില്‍ മള്‍ട്ടി മില്യണ്‍ യൂറോ ഇടപാടിലൂടെ സിസിലിയിലെ ഏറ്റവും വലിയ മറീനകളിലൊന്നായ മറീന ഡി റഗുസയും ഗൗസി സ്വന്തമാക്കി.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button