കേരളം

മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദേശം ഭരണഘടനാവിരുദ്ധം: എം.വി ഗോവിന്ദൻ

തിരുവനന്തപുരം : മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദേശം ഭരണഘടനാവിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിർദേശത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നും കേരളത്തിൽ മദ്രസ അധ്യാപകർക്ക് ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും എംവി. ഗോവിന്ദൻ പറഞ്ഞു.

ബാലാവകാശ കമ്മിഷന്റെ അഖിലേന്ത്യ തലത്തിലുള്ള കമ്മിറ്റി യഥാർത്ഥത്തിൽ ഭരണഘടനാ വിരുദ്ധവും മതനിരപേക്ഷ ഉള്ളടക്കത്തിന് യോജിക്കാത്തതും അതോടൊാപ്പം മതധ്രുവീകരണത്തിന് ഇടയാക്കുന്നതുമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിൽ മദ്രസ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം സർക്കാർ നൽകുന്നില്ല. ബാലവകാശ കമ്മിഷൻ പറഞ്ഞ അക്കാര്യം കേരളത്തെ സംബന്ധിച്ചിടത്തോളം പ്രശ്‌നമുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

മദ്രസകൾക്കുള്ള സഹായം നിർത്തലാക്കാനുള്ള കേന്ദ്ര നിർദേശം മുസ്‌ലിംകളെ അന്യവൽക്കരിക്കാനും അപരവൽക്കരിക്കാനും ഉള്ള സംഘപരിവാർ അജണ്ടയാണെന്ന് സിപിഐ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button