ചരമംദേശീയം

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ. ജി.എൻ സായിബാബ അന്തരിച്ചു

ന്യൂഡൽഹി : മനുഷ്യാവകാശപ്രവർത്തകൻ പ്രൊഫസർ ജി.എൻ സായിബാബ അന്തരിച്ചു. 58 വയസായിരുന്നു. ഹൈദരാബാദിലെ നിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഡൽഹി സർവ്വകലാശാല മുൻ അധ്യാപകനാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 മുതൽ 2024 വരെ ജയിലിലായിരുന്ന സായിബാബയെ 2024 മാർച്ച് അഞ്ചിന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് കുറ്റവിമുക്തനാക്കിയത്. സായിബാബക്കെതിരായ കേസ് സംശയാതീതമായി തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് ബോംബെ ഹൈകോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയത്. പിന്നാലെ ഈ മാർച്ച് ഏഴിന് ജയിൽ മോചിതനായി.

സായിബാബയ്ക്ക് പുറമെ കേസിലെ മറ്റ് അഞ്ച് പ്രതികളെയും വെറുതെ വിട്ടിരുന്നു. സാ​യി​ബാ​ബ​യും മ​റ്റു​ള്ള​വ​രും സി.​പി.​ഐ (മാ​വോ​യി​സ്റ്റ്), റെ​വ​ല്യൂ​ഷ​ന​റി ഡെ​മോ​ക്രാ​റ്റി​ക്​ ഫ്ര​ണ്ട്​ അം​ഗ​ങ്ങ​ളാ​ണെ​ന്നും ഒ​ളി​വി​ൽ ക​ഴി​യു​ന്ന മാ​വോ​വാ​ദി​ക​ൾ​ക്കു​ള്ള സ​ന്ദേ​ശം പെ​ൻ​ഡ്രൈ​വി​ലാ​ക്കി കൊ​ടു​ത്തു​വി​ട്ടെ​ന്നു​മാ​യിരുന്നു​ കേ​സ്. കൂടാതെ രാ​ജ്യ​ത്തി​നെ​തി​രെ യു​ദ്ധം ചെ​യ്യ​ല​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ​ക്ക്​ യു​എപിഎ ചു​മ​ത്തി​യാ​യി​രു​ന്നു കേ​സ്.

2014ലാണ് സായിബാബ ആദ്യം അറസ്റ്റിലായത്. 2016ൽ ജാമ്യം കിട്ടി. പിന്നീട് വീണ്ടും അറസ്റ്റിലായ അദ്ദേഹം 2017മുതൽ നാഗ്പൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് വീ​ൽ​ചെ​യ​റി​ലാ​യിരുന്നു സാ​യി​ബാ​ബ​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button