സ്വര്‍ണക്കടത്ത് വിവാദം : ഗവര്‍ണറെ തള്ളി കേരള പൊലീസ്
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തള്ളി കേരള പൊലീസ്. വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് സംസ്ഥാന പൊലീസിന്റെ വെബ്സൈറ്റിലില്ലെന്നും പൊലീസ് അറിയിച്ചു.
സ്വര്‍ണ കടത്ത് പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി പൊലിസ് വെബ്സൈറ്റിലുണ്ടെന്നായിരുന്നുവെന്നായിരുന്നു ഗവര്‍ണറുടെ പ്രസ്താവന. ഈ പ്രസ്താവന തെറ്റാണെന്ന് കാണിച്ചാണ് പൊലിസ് വിശദീകരണക്കുറിപ്പിറക്കിയിരിക്കുന്നത്. ഗവര്‍ണറുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിശദീകരണം.
ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളെ കാണുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാന് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. പൊലീസ് വെബ്സൈറ്റിലെ ചില കണക്കുകള്‍ എന്ന് പറഞ്ഞായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
സ്വര്‍ണകള്ളക്കടത്ത് രാജ്യത്തിന് എതിരായ കുറ്റമാണ്. ഇതറിഞ്ഞിട്ടും എന്തു കൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ല. കാര്യങ്ങള്‍ തന്നെ ധരിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. ദ ഹിന്ദുവിന് നല്കിയ അഭിമുഖത്തില്‍ സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടേതായി വന്ന പരാമര്‍ശങ്ങള്‍ ചൂണ്ടികാണിച്ചാണ് സംസ്ഥാന സര്‍ക്കാരിനെ ഗവര്‍ണര്‍ രംഗത്തുവന്നത്.