ഈ വർഷം മാൾട്ടയിൽ നിന്നും വിരിഞ്ഞിറങ്ങിയത് 406 കടലാമക്കുഞ്ഞുങ്ങളെന്ന് കണക്കുകൾ, റെക്കോഡ്
ഈ വര്‍ഷം മാള്‍ട്ടയില്‍ നിന്നും വിരിഞ്ഞിറങ്ങിയത് 406 കടലാമക്കുഞ്ഞുങ്ങളെന്ന് കണക്കുകള്‍. എട്ട് കൂടുകളില്‍ നിന്നായി 406 കുഞ്ഞുങ്ങളെ വിരിയിച്ചാണ് ഈ വര്‍ഷത്തെ കടലാമ കൂടുകെട്ടല്‍ സീസണ് തിങ്കളാഴ്ച അവസാനിച്ചത്.നേച്ചര്‍ ട്രസ്റ്റ് മാള്‍ട്ടയും എന്‍വയോണ്‍മെന്റ് ആന്‍ഡ് റിസോഴ്‌സ് അതോറിറ്റിയും തിങ്കളാഴ്ച അവസാന കൂടും തുറന്ന് കടലാമക്കുഞ്ഞുങ്ങളെ പുറത്തുവിട്ടു.മാള്‍ട്ടയിലെ ആമ സംരക്ഷണത്തില്‍ പുതിയ റെക്കോര്‍ഡുകളാണ് ഈ സീസണില്‍ പിറന്നത്. ഈ വേനല്‍ക്കാലത്ത് അധികാരികള്‍ സ്ഥിരീകരിച്ച മൊത്തം എട്ട് കൂടുകളില്‍ നിന്ന് 594 മുട്ടകള്‍ ലഭിച്ചു, അതില്‍ 406 എണ്ണം വിജയകരമായി വിരിഞ്ഞു.
കൂട്, സ്ഥാനം, മുട്ടകളുടെ ആകെ എണ്ണം, വിരിയിക്കുന്ന കുഞ്ഞുങ്ങളുടെ ആകെ എണ്ണം എന്ന ക്രമത്തില്‍
1.ഗോള്‍ഡന്‍ ബേ 68- 44
2.ഗോള്‍ഡന്‍ ബേ*74-60 .
3.റംല ബേ 88- 81
4.ഗോള്‍ഡന്‍ ബേ*64-46
5.ഗ്‌നെജ്‌ന ബേ 75-47
6.റംല ബേ 93-61
7.ഗോള്‍ഡന്‍ ബേ 56
8.റംല ബേ 76 – 67
* ഈ കൂടുകള്‍ യഥാര്‍ത്ഥത്തില്‍ ഗജ്ന്‍ ടഫീഹയില്‍ കണ്ടെത്തിയതാണ്. എന്നാല്‍, അവയുടെ സ്ഥാനം നിലനില്‍പ്പിന് കാര്യമായ അപകടമുണ്ടാക്കുന്നതിനാല്‍ ഗോള്‍ഡന്‍ ബേയിലേക്ക് മാറ്റേണ്ടിവന്നു.