കേരളം
പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി
തിരുവനന്തപുരം: എഡിജിപി പി വിജയനെ സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം മേധാവിയായി നിയമിച്ചു. മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം. നിലവില്‍ കേരള പൊലീസ് അക്കദമി ഡയറക്ടറാണ്. പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി എ അക്ബറിനെയും നിയമിച്ചു.