സ്ഫോടക വസ്തുക്കളുമായി ഇസ്രയേലിലേക്ക് പോയ കപ്പലിന് മാൾട്ടീസ് കടലിൽ പ്രവേശന നിരോധനം
സ്ഫോടക വസ്തുക്കളുമായി ഇസ്രയേലിലേക്ക് പോയ കച്ചവടക്കപ്പലിന് മാള്‍ട്ടീസ് കടലിലേക്കുള്ള പ്രവേശനം സര്‍ക്കാര്‍ നിഷേധിച്ചു. എംവി കാത്രീനെ മാള്‍ട്ടയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നത് ഫലസ്തീനില്‍ നടന്നുകൊണ്ടിരിക്കുന്ന ‘വംശഹത്യയില്‍’ സര്‍ക്കാരിനെ പങ്കാളിയാക്കുമെന്ന് മൂവിമെന്റ് ഗ്രാഫിറ്റി പറഞ്ഞതിന് പിന്നാലെയാണ് സര്‍ക്കാര്‍ വക്താവ് നിരോധനം സ്ഥിരീകരിച്ചത്. ജീവനക്കാരുടെ മാറ്റത്തിനായി മാള്‍ട്ടയില്‍ ബെര്‍ത്ത് ചെയ്യാനുള്ള കപ്പലിന്റെ അപേക്ഷയാണ് സര്‍ക്കാര്‍ നിരസിച്ചത്.
ഇസ്രായേല്‍ ഉപയോഗിക്കുന്ന ബോംബുകളുടെയും മിസൈലുകളുടെയും നിര്‍മ്മാണത്തിനുള്ള പ്രധാന ഘടകങ്ങളായ ആര്‍ഡിഎക്സ് ഹെക്സോജന് സ്ഫോടകവസ്തുക്കളുടെ എട്ട് കണ്ടെയ്നറുകള്‍ എംവി കാത്രിന്‍ വഹിച്ചിരുന്നതായി
യുഎന്‍ അധിനിവേശ ഫലസ്തീനിയന്‍ പ്രദേശങ്ങളെക്കുറിച്ചുള്ള യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്ക അല്‍ബനീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഞായറാഴ്ച വൈകീട്ടാണ് കപ്പല്‍ സിസിലിയുടെ കിഴക്കന്‍ തീരത്ത് എത്തിയത്. കപ്പല്‍ മാള്‍ട്ടീസ് കടലിലേക്ക് കടക്കാന്‍ അനുവദിക്കുന്നത് ജനീവ കണ്‍വെന്‍ഷന്റെ പൊതു ആര്‍ട്ടിക്കിള്‍ 1 ന്റെ ലംഘനവും 42,600 ഓളം ഫലസ്തീനികളുടെ കൊലപാതകത്തിന്
കാരണമായ ഒരു വംശഹത്യയില്‍ രാജ്യത്തിന്റെ ഗുരുതരമായ പങ്കാളിത്തവുമാകുമെന്ന് ഗ്രാഫിറ്റിയും ആരോപിച്ചിരുന്നു .