കേരളം
പുലരിയെ ഹൃദയരക്തംകൊണ്ട് ചുവപ്പിച്ച കയ്യൂർ സഖാക്കളുടെ രക്തസാക്ഷിത്വത്തിന് 81 വയസ്
.ഇന്ന് കയ്യൂർ രക്തസാക്ഷിത്വദിനം

തൂക്കുകയർ വരിഞ്ഞുമുറുകി കണ്‌ഠനാളം ഇടറുമ്പോഴും ജന്മി–- നാടുവാഴിത്തത്തെയും സാമ്രാജ്യത്വത്തെയും വിറപ്പിച്ച് ഇൻക്വിലാബ് വിളിച്ച രണധീരർ. സഖാക്കൾ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ… കയ്യൂർ സഖാക്കൾ. 1943 മാർച്ച് 29ന്റെ പുലരിയെ ഹൃദയരക്തംകൊണ്ട് ചുവപ്പിച്ച് ചരിത്രമായ അനശ്വരന്മാർ. കയ്യൂർ സഖാക്കളുടെ രക്തസാക്ഷിത്വത്തിന് 81 വർഷം തികയുന്നു.