കേരളം
കനത്ത മഴ : തിരുവനന്തപുരത്ത് മതിലിടിഞ്ഞുവീണ് 72 കാരി മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കനത്ത മഴയെ തുടർന്ന് മതിലിടിഞ്ഞു വീണ് ഒരു മരണം. ഉച്ചക്കട സ്വദേശി സരോജിനി (72) ആണ് മരിച്ചത്. ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ടാരംഭിച്ച മഴ രാത്രിയിലുടനീളം നീണ്ടു നിന്നിരുന്നു.
തുടർന്നാണ് സരോജിനിയുടെ വീടിനോട് ചേർന്ന് നിന്നിരുന്ന മതിൽ ഇടിഞ്ഞു വീണത്. സംസ്ഥാനത്ത് ശനി ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം- എറണാകുളം വരെ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



