അന്തർദേശീയം
അലാസ്ക- കാനഡ അതിർത്തിയിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ജുന്യൂ : അലാസ്ക- കാനഡ അതിർത്തിയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അലാസ്കയ്ക്കും കനേഡിയൻ പ്രദേശമായ യുക്കോണിനും ഇടയിലുള്ള അതിർത്തിയിലെ വിദൂര പ്രദേശത്താണ് ശനിയാഴ്ച ശക്തമായ ഭൂകമ്പം ഉണ്ടായത്. സുനാമി മുന്നറിയിപ്പോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.
അലാസ്കയിലെ ജുന്യൂവിന് ഏകദേശം 230 മൈൽ (370 കിലോമീറ്റർ) വടക്കുപടിഞ്ഞാറായും യുക്കോണിലെ വൈറ്റ്‌ഹോഴ്‌സിന് 155 മൈൽ (250 കിലോമീറ്റർ) പടിഞ്ഞാറായുമാണ് ഭൂകമ്പമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അലാസ്കയിലെ യാകുടാറ്റിൽ നിന്ന് ഏകദേശം 91 കിലോമീറ്റർ അകലെ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. പിന്നാലെ തുടർചലനങ്ങളുമുണ്ടായി.



