യൂറോപ്യൻ യൂണിയൻ വാർത്തകൾ

പശ്ചിമേഷ്യയിലെ സംഘർഷം : ഇറ്റലിയിൽ കുടുങ്ങിയ 6 വിദ്യാർഥികൾ ഇന്ന് നാട്ടിലേക്ക്

ഹെൽസിങ്കി : പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ വിമാനം റദ്ദാക്കിയതിനെതുടർന്ന് ഇറ്റലിയിൽ കുടുങ്ങിയ 54 മലയാളി വിദ്യാർഥികളിൽ ആറുപേർ ഇന്ന് (ചൊവ്വാഴ്ച) നാട്ടിലേക്ക് തിരിക്കും. ഫിൻലൻഡിലെ ഹെൽസിങ്കി മുഖേനയുള്ള വിമാനത്തിലാണ് മടങ്ങുന്നത്. ആറിന് ഡൽഹിയിലെത്തും. കോഴിക്കോട് ഐഐഎമ്മിലെ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളാണ് മിലാൻ വിമാ നത്താവളത്തിൽ കുടുങ്ങിയത്.

കോഴിക്കോട്, എറണാകുളം, കോട്ടയം സ്വദേശികളും ബംഗളൂരുവിൽ നിന്നുള്ള രണ്ടുപേരും ലഖ്നൗവിൽനിന്നുള്ള ഒരാളുമാണ് ഇന്ന് നാട്ടിലേക്ക് തിരിക്കുക. ലോക കേരളസഭാംഗം ബെന്നി മാത്യു വിദ്യാർഥികളുമായി ഫോണിൽ സംസാരി ച്ചു ഐഐഎമ്മിൻ്റെ ഇന്റർനാഷണൽ ഇമേർഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി ഫെബ്രുവരി പത്തിനാണ് ഇവർ ഇറ്റലിയിലെത്തിയത്. 28ന് രാത്രി 11.15നുള്ള ഗൾഫ് എയർ വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങാനായിരുന്നു തീരുമാനം ബോർഡിങ് പാസ് എടുത്തശേഷമാണ് വിമാനം റദ്ദാക്കിയ അറിയിപ്പ് ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button