ദേശീയം
ജമ്മു കാഷ്മീരിൽ കുഴിബോംബ് സ്ഫോടനം; ആറ് സൈനികർക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കാഷ്മീരിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ ആറ് സൈനികർക്ക് പരിക്ക്. നൗഷേരയിൽ സൈനിക പട്രോളിംഗിനിടെയാണ് സ്ഫോടനമുണ്ടായത്.
ഇന്ന് രാവിലെ 10.45നായിരുന്നു സംഭവം. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
നിയന്ത്രണരേഖയ്ക്ക് സമീപമാണ് സ്ഫോടനമുണ്ടായത്.