അന്തർദേശീയം
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വ്യോമാക്രമണം; ആറ് പലസ്തീൻകാർ മരിച്ചു
ഗാസ : വെസ്റ്റ് ബാങ്കിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. വ്യോമാക്രമണത്തിൽ ആറ് പലസ്തീൻകാർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ജെനിൻ പ്രദേശത്തെ അഭയാർഥി ക്യാംപിന് നേരെയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. പതിനഞ്ച് വയസുകാരൻ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്.
പ്രദേശത്ത് ആക്രമണം നടത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചു. ഇസ്രയേൽ - ഹമാസ് വെടിനിർത്തൽ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇസ്രയേൽ വെസ്റ്റ് ബാങ്കിൽ ആക്രമണം നടത്തിയിരിക്കുന്നത്.