വയനാട് അടക്കം അഞ്ചുജില്ലകളിൽ ശക്തമായ മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും സാദ്ധ്യത കൂടുതലെന്ന് കുഫോസ്
തിരുവനന്തപുരം : സംസ്ഥാനത്ത് 460 പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനോ മണ്ണൊലിപ്പിനോ സാദ്ധ്യതയുണ്ടെന്ന് പഠനം. അതിൽ 32 സ്ഥലങ്ങളിൽ 30 ശതമാനത്തിലേറെയും 76 സ്ഥലങ്ങളിൽ 20 ശതമാനത്തിലേറെയും ഉരുൾ പൊട്ടൽ സാദ്ധ്യതയുണ്ടെന്നും കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് യൂണിവേഴ്സിറ്റി (കുഫോസ്) പഠനത്തിൽ പറയുന്നു. മരണം താണ്ഡവമാടിയ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്തിലെ 32% പ്രദേശം മാരക ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള അതിതീവ്ര മേഖല. വയനാടിന് പുറമേ, ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും സാദ്ധ്യത കൂടുതലാണ്.
അപകട സാദ്ധ്യതയുള്ള സ്ഥലങ്ങൾ
വയനാട് -10% മുകളിൽ
വൈത്തിരി, തോണ്ടർനാട്, പൊഴുതാന, തിരുനെല്ലി, വെള്ളമുണ്ട, തറിയോട്, മൂപിനാട്, പടിഞ്ഞാറെത്തറ
ഇടുക്കി: 30%
കൊക്കയാർ, മറയൂർ, വട്ടവട, പെരുവന്താനം, മാങ്കുളം, അടിമാലി, കാന്തള്ളൂർ, പീരുമേട്, മൂന്നാർ, കുടയത്തൂർ, കൊന്നത്തടി, വാത്തികുടി, അറക്കുളം, പള്ളിവാസൽ, ഉടമ്പന്നൂർ,വണ്ണപുറം, മരിയാപുരം, വെള്ളത്തൂവൽ, ചിന്നക്കനാൽ, കുമിളി, വെള്ളിയാമറ്റം
മലപ്പുറം: 30%
അമരമ്പലം, കരുളായ്, ചോക്കാട്, കരുവാരക്കുണ്ട്,
പാലക്കാട്: 30%
മലമ്പുഴ, അഗളി, പുത്തൂർ,
പത്തനംതിട്ട: 30%
അരുവാപ്പുലം, സീതത്തോട്, ചിറ്റാർ,