അന്തർദേശീയം
യമനിൽ സ്ഫോടനത്തിൽ 5 കുട്ടികൾ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്

ഏദൻ : തെക്കുപടിഞ്ഞാറൻ യമനിൽ ഫുട്ബോൾ കളിക്കുകയായിരുന്ന അഞ്ച് കുട്ടികൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായ്‌സ് പ്രവിശ്യയിലെ അൽ-ഹഷ്‌മ ഉപജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തെക്കൻ യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരുമായി സഖ്യമുള്ള ഇസ്‌ലാ പാർടിയുടെ പിന്തുണയുള്ള തീവ്രവാദികളാണ് പീരങ്കിഷെൽ പ്രയോഗിച്ചതെന്ന് ഹൂതി നിയന്ത്രണത്തിലുള്ള അൽ-മസിറ ടിവി റിപ്പോർട്ട്‌ചെയ്‌തു.