അന്തർദേശീയം

ഓസ്ട്രേലിയന്‍ വര്‍ക്കിങ് ഹോളിഡേ മേക്കറാവാന്‍ ഇന്ത്യക്കാരുടെ തിരക്ക്

ന്യൂഡല്‍ഹി : ഓസ്ട്രേലിയ പുതുതായി പ്രഖ്യാപിച്ച വര്‍ക്കിങ് ഹോളിഡേ മേക്കര്‍ പ്രോഗ്രാമിലെ ആയിരം വിസയ്ക്കായി ഇതുവരെ അപേക്ഷിച്ചത് 40,000 ഇന്ത്യക്കാര്‍. ഒരു വര്‍ഷം വരെ ഓസ്ട്രേലിയയില്‍ താമസിച്ച് ജോലി ചെയ്യാനോ പഠിക്കാനോ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കുന്നതാണ് വര്‍ക്കിങ് ഹോളിഡേ മേക്കര്‍ വിസ.

18നും 30 ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ 12 മാസം വരെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുന്ന വിസയാണിത്. ഓരോ വർഷവും 1000 വിസകളാണ് ഓസ്ട്രേലിയ അനുവദിക്കുക. 12 മാസത്തെ കാലാവധിയുണ്ടാകും.

ഒക്ടോബര്‍ 1നാണ് വിസയ്ക്കായി അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. ഈ മാസം അവസാനം വരെ അപേക്ഷ നല്‍കാം. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അടുത്ത വര്‍ഷം ആദ്യം ഓസ്‌ട്രേലിയയിലെത്താം. ഇന്ത്യന്‍ യുവാക്കള്‍ക്ക് ഓസ്‌ട്രേലിയന്‍ സംസ്‌കാരം പിന്തുടരാനും വിവിധ മേഖലകളില്‍ തൊഴില്‍ പരിചയം നേടാനുമുള്ള അവസരമാണ് ലഭിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ ഇമിഗ്രേഷന്‍ മന്ത്രി തിസ്‌ലെത്ത്‌വൈറ്റ് പറഞ്ഞു.

പുതിയ സംരംഭം ഇരുരാജ്യങ്ങളും തമ്മിലുള്ള വളര്‍ന്നു വരുന്ന ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. ഏകദേശം ഒരു ദശലക്ഷത്തോളം പൗരന്‍മാര്‍ ഇപ്പോള്‍ ഇവിടെ താമസിക്കുന്നുവെന്നും തിസ്‌ലെത്ത്‌വെയ്റ്റ് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായുള്ള തന്റെ അനുഭവവും സൗഹൃദം ഉപയോഗിച്ച് ഇരു ഭാഗത്തേയും യുവാക്കള്‍ക്ക് പരസ്പരം പ്രത്യേക സംസ്‌കാരങ്ങള്‍ കൈമാറുന്നതിനുള്ള അവസരങ്ങള്‍ ഉറപ്പാക്കുമെന്നും തിസ്‌ലെത്ത്‌വെയ്റ്റ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button