കേരളം

30ാമത് ഐഎഫ്എഫ്കെ ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ഇന്ന് രാവിലെ 10 മുതൽ

തിരുവനന്തപുരം : 30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐഎഫ്എഫ്കെ ഡിസംബർ 12 മുതൽ 19 വരെ വിവിധ തിയേറ്ററുകളിലായി അരങ്ങേറും.

പൊതു വിഭാ​ഗത്തിനു ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർഥികൾക്കു ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഡിലി​ഗേറ്റ് ഫീസ്. പൊതുവിഭാ​ഗം, വിദ്യാർഥികൾ, ഫിലിം സൊസൈറ്റി, ഫിലിം ആൻഡ് ടിവി പ്രൊഫഷണൽസ് തുടങ്ങി എല്ലാ വിഭാ​ഗങ്ങളിലേക്കും ഓൺലൈനായി രജിസ്ട്രേഷൻ നടത്താം. നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിനു മേളയുടെ മുഖ്യ വേദിയായി ടാ​ഗോർ തിയേറ്ററിൽ ഡെലി​ഗേറ്റ് സെൽ സജ്ജീകരിച്ചിട്ടുണ്ട്.

ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാ​ഗം, മുൻനിര ചലച്ചിത്രമേളകളിൽ അം​ഗീകാരങ്ങൾ നേടിയ സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമാ വിഭാ​ഗം, സമകാലിക ഇന്ത്യൻ സിനിമ, മലയാളം സിനിമ ഇന്ന്, കൺട്രി ഫോക്കസ് വിഭാ​ഗത്തിലുള്ള ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്കു സ്മരണാഞ്ജലിയർപ്പി ഹോമേജ് വിഭാ​ഗം സിനിമകൾ 30ാമത് ഐഎഫ്എഫ്കെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംവിധായകർ, സാങ്കേതിക പ്രവർത്തകർ, ജൂറി അം​ഗങ്ങൾ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറിൽപ്പരം അതിഥികൾ മേളയിൽ പങ്കെടുക്കും. മേളയുടെ ഭാ​ഗമായുള്ള ഓപ്പൺ ഫോറം, മീറ്റ് ദി ഡയറക്ടർ, ഇൻ കോൺവർസേഷൻ, എക്സിബിഷൻ, കലാ- സാംസ്കാരിക പരിപാടികളും അരങ്ങേറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button